‘ഓണം ഇവിടെയാണ്’ ആഘോഷവുമായി ലുലു ഹൈപ്പർമാർക്കറ്റ്
text_fieldsകുവൈത്ത് സിറ്റി: മലയാളികളുടെ ദേശീയ ഉത്സവമായ ഓണം ആഘോഷപ്പൊലിമയോടെ കൊണ്ടാടാൻ ഒരുങ്ങി ലുലു ഹൈപ്പർമാർക്കറ്റ്. വിവിധ മത്സരങ്ങൾ, കലാ-സാംസ്കാരിക പരിപാടികൾ, അതിശയിപ്പിക്കുന്ന പ്രമോഷനുകൾ, ഡിസ്കൗണ്ടുകൾ എന്നിവയോടെയാണ് ലുലു ഓണാഘോഷത്തെ വരവേൽക്കുന്നത്.സെപ്റ്റംബർ നാലിന് അൽറായി ഔട്ട്ലെറ്റിൽ ‘ഓണം ഇവിടെയാണ്- 2025’ എന്ന പേരിൽ പ്രത്യേക ആഘോഷം നടക്കും. പായസമേള, പൂക്കളം മത്സരം, ഓണം ഗ്രൂപ്പ് സോങ് മത്സരം എന്നിവ ഈ ദിവസം ഒരുക്കിയിട്ടുണ്ട്.
തിരുവാതിര നൃത്തം, ചെണ്ടമേളം, പുലികളി എന്നിവയും ആഘോഷത്തിന് പൊലിവേകും. ആഘോഷത്തിൽ പങ്കെടുക്കുന്നവർക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. ഓണ സദ്യ ഒരുക്കാനുള്ള മികച്ച ഇന്ത്യൻ പച്ചക്കറികൾ, പലചരക്ക് സാധനങ്ങൾ, പാരമ്പര്യ കേരളീയ വസ്ത്രങ്ങളുടെ മികച്ച ശേഖരം എന്നിവ ലുലുവിൽ ലഭ്യമാണ്. ഇവക്കൊപ്പം വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, ഫാഷൻ ഇനങ്ങൾ തുടങ്ങി നിരവധി വിഭാഗങ്ങളിൽ ഓണം മെഗാ കിഴിവുകൾ ലഭിക്കും. 1.995 ദീനാർ മുതൽ ആരംഭിക്കുന്ന 10ൽ കൂടുതൽ ഇനം സ്വാദിഷ്ടമായ ഓണം പായസവും പാരമ്പര്യ തനത് രുചിയോടെ ലുലുവിൽ ആസ്വദിക്കാം.25ൽ കൂടുതൽ വിഭവങ്ങൾ ഉൾക്കൊള്ളുന്ന പരമ്പരാഗത ഓണ സദ്യ 2.995 ദീനാറിന് ലഭ്യമാണ്. എല്ലാ ഇനങ്ങളിലും ഓൺലൈനായും ഓഫ്ലൈനായും പ്രീ-ബുക്കിങ്ങുകൾ ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

