ലുലു ഹൈപ്പർ മാർക്കറ്റ് 20ാം വാർഷികം ആഘോഷിച്ചു
text_fieldsലുലു ഹൈപ്പർ മാർക്കറ്റ് കുവൈത്തിൽ പ്രവർത്തനമാരംഭിച്ചതിന്റെ 20ാം വാർഷികാഘോഷ ഭാഗമായി ഡയറക്ടർ മുഹമ്മദ് ഹാരിസ് കേക്ക് മുറിക്കുന്നു
കുവൈത്ത് സിറ്റി: റീട്ടെയിൽ മേഖലയിലെ പ്രമുഖരായ ലുലു ഹൈപ്പർ മാർക്കറ്റ് കുവൈത്തിൽ പ്രവർത്തനമാരംഭിച്ചതിന്റെ 20ാം വാർഷികം ആഘോഷിച്ചു. ഡയറക്ടർ മുഹമ്മദ് ഹാരിസ് കേക്ക് മുറിച്ചാണ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. കുവൈത്തിലെ ലുലു ഹൈപ്പർ മാർക്കറ്റ് ഉയർന്ന മാനേജ്മെന്റ് പ്രതിനിധികളും സ്റ്റാഫും പങ്കെടുത്തു. ആഘോഷഭാഗമായി നവംബർ ഒന്നു വരെ ലുലു ഹൈപ്പർ മാർക്കറ്റ് മെഗാ പ്രമോഷൻ ആരംഭിച്ചിട്ടുണ്ട്. ഒരാഴ്ച നീണ്ടുനിൽക്കുന്ന 20ാം വാർഷിക പ്രമോഷനിൽ പ്രത്യേക ഓഫറുകളും കിഴിവുകളും ലഭിക്കും. ഫാഷൻ, പാദരക്ഷകൾ, ലേഡീസ് ഹാൻഡ്ബാഗ് വിഭാഗങ്ങൾ (ഒക്ടോബർ 28 വരെ) എന്നിവയിൽനിന്ന് 20 ദീനാർ വിലയുള്ള ഉൽപന്നങ്ങൾ വാങ്ങുമ്പോൾ 20 ദീനാർ സൗജന്യ സമ്മാന വൗച്ചർ ലഭിക്കും.
20ാം വാർഷികാഘോഷ ഭാഗമായി ലുലുവിൽ ഒരുക്കിയ കൂറ്റൻ കേക്ക്
പ്രത്യേക ഇനങ്ങളിൽ ബൈ വൺ ഗറ്റ് വൺ സൗജന്യവും ഉണ്ട്. ഒക്ടോബർ 29 വരെ നാലു ദിവസത്തേക്ക്, 20 പ്രത്യേക ഉൽപന്നങ്ങൾക്ക് അതിശയിപ്പിക്കുന്ന ഓഫറുകളും ഉണ്ടാകും. 'ആപ്പിൾ ഫിയസ്റ്റ' പ്രമോഷനിൽ എക്സ് ക്ലൂസിവ് ഓഫറുകളോടെ ആപ്പിൽ വാങ്ങാനുള്ള അവസരവും ഒരുക്കും.
വേൾഡ് കപ്പ് ഫുട്ബാൾ കണക്കിലെടുത്ത് 65 ഇഞ്ചോ അതിൽ കൂടുതലോ വലുപ്പമുള്ള ടെലിവിഷൻ സെറ്റുകൾ വാങ്ങുന്നവർക്ക് 25 ദീനാറിന്റെ സൗജന്യ സമ്മാന കാർഡ് ലഭിക്കും. പ്രത്യേക സൈക്കിളുകൾ 50 ശതമാനം വരെ കിഴിവിൽ ലഭിക്കും. പാചക ഉൽപന്നങ്ങൾക്കും ആകർഷകമായ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.

