22ാം വാർഷികം: ലുലു ഹൈപ്പർമാർക്കറ്റിൽ വൻ ഓഫറുകൾ പ്രഖ്യാപിച്ചു
text_fieldsകുവൈത്ത് സിറ്റി: മേഖലയിലെ മുൻനിര റീട്ടെയിൽ ബ്രാൻഡായ ലുലു ഹൈപ്പർമാർക്കറ്റിൽ 22ാം വാർഷിക ഭാഗമായി വൻ ഓഫറുകൾ പ്രഖ്യാപിച്ചു. എല്ലാ വിഭാഗങ്ങളിലുമുള്ള ഇനങ്ങൾക്ക് 70 ശതമാനം വരെയാണ് കിഴിവ്. ഏപ്രിൽ 24 മുതൽ 30 വരെ കുവൈത്തിലെ എല്ലാ ഔട്ട്ലറ്റുകളിലുമായി നീണ്ടുനിൽക്കുന്നതാണ് ഷോപ്പിങ് മാമാങ്കം. ഈ കാലയളവിൽ പലചരക്ക് സാധനങ്ങളും വീട്ടാവശ്യത്തിനുള്ള സാധനങ്ങളും മുതൽ ഇലക്ട്രോണിക്സ്, ഫാഷൻ തുടങ്ങി എല്ലാ വിഭാഗങ്ങളിലുമുള്ള ഇനങ്ങൾ 70 ശതമാനം വരെ അതിശയകരമായ കിഴിവുകളോടെ സ്വന്തമാക്കാം. വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിവയിലും അവിശ്വസനീയമായ ഓഫറുകൾ ഉണ്ട്. സൗന്ദര്യവർധക ഉൽപന്നങ്ങൾ, മറ്റ് നിത്യോപയോഗ സാധനങ്ങൾ എന്നിവക്കും പ്രത്യേക വിലക്കിഴിവുണ്ട്. ഗാഡ്ജെറ്റുകൾ, വീട്ടുപകരണങ്ങൾ, ഐ.ടി അവശ്യസാധനങ്ങൾ എന്നിവയും കുറഞ്ഞ വിലകളിൽ ലഭ്യമാണ്. കൂടാതെ, പ്രത്യേക പ്രമോഷനുകളും അവതരിപ്പിച്ചിട്ടുണ്ട്. 50 ശതമാനം വിലക്കിഴിവിൽ ചില ഇനങ്ങൾ ലഭ്യമാകുന്നതിനൊപ്പം, വിവിധ വിഭാഗങ്ങളിൽ നിന്ന് പ്രതിദിനം 22 ഉൽപ്പന്നങ്ങൾ പ്രത്യേക വിലക്കിഴിവിലും സ്വന്തമാക്കാം.

