ലുലു ഹൈപ്പർ മാർക്കറ്റിൽ ‘ഇന്ത്യ ഉത്സവ് 2025’ ആരംഭിച്ചു
text_fieldsലുലു ഹൈപ്പർ മാർക്കറ്റിൽ ‘ഇന്ത്യ ഉത്സവ് 2025’ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ആദർശ് സ്വൈക ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: മേഖലയിലെ മുൻനിര റീട്ടെയിൽ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റിൽ ഇന്ത്യയുടെ 76ാമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ‘ഇന്ത്യ ഉത്സവ് 2025’ ഫെസ്റ്റിവലിന് തുടക്കമായി. ലുലു അൽറായ് ഔട്ട്ലെറ്റിൽ വ്യാഴാഴ്ച വൈകീട്ട് ഏഴിന് നടന്ന ചടങ്ങ് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ആദർശ് സ്വൈക ഉദ്ഘാടനം ചെയ്തു. ലുലു മാനേജ്മെൻറ് പ്രതിനിധികളും അഭ്യുദയകാംക്ഷികളും ഉപഭോക്താക്കളും സംബന്ധിച്ചു. ഇന്ത്യൻ ഉൽപന്നങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും വിപുലമായ ശേഖരം രാജ്യത്തെ എല്ലാ ലുലു ഔട്ട്ലെറ്റുകളിലും ഒരുക്കിയിട്ടുണ്ട്. ഇന്ത്യയുടെ പൈതൃകവും സംസ്കാരവും പ്രതിഫലിപ്പിക്കുന്ന വിവിധ കലാരൂപങ്ങളും അലങ്കാരങ്ങളും എല്ലാ ലുലു ഔട്ട്ലെറ്റുകളിലും അണിയിച്ചൊരുക്കിയിട്ടുണ്ട്.
ഇന്ത്യയുടെ സാംസ്കാരിക ചിഹ്നങ്ങളും പൈതൃകങ്ങളും കൊത്തിവെച്ച കലാരൂപങ്ങൾ ആകർഷകമാണ്. ആഘോഷത്തോടനുബന്ധിച്ച് ലുലുവിന്റെ എല്ലാ ഔട്ട്ലെറ്റുകളിലും ഇന്ത്യൻ ബ്രാൻഡഡ് ഉൽപന്നങ്ങളുടെ പ്രത്യേക പ്രദർശനവും വിൽപനയുമുണ്ടാവും. തനത് ഭക്ഷ്യഉൽപന്നങ്ങളും ഒരുക്കിയിട്ടുണ്ട്. ആകർഷകമായ വിലയിൽ ഉപഭോക്താക്കൾക്ക് ഇവ ലഭ്യമാണെന്ന് മാനേജ്മെൻറ് വ്യക്തമാക്കി.
ഇന്ത്യൻ പഴങ്ങൾ, പച്ചക്കറികൾ, പലചരക്ക് സാധനങ്ങൾ എന്നിവയിൽ പ്രത്യേക കിഴിവുകളും സാരികൾ, പുരുഷന്മാരുടെ കുർത്ത, ചുരിദാറുകൾ എന്നിവക്ക് 25 ശതമാനം കിഴിവും ലഭിക്കും. വിദ്യാർഥികൾക്ക് സർഗാത്മകതയും കഴിവും പ്രകടിപ്പിക്കാൻ അവസരമൊരുക്കി ദി ഗ്രേറ്റ് ഇന്ത്യൻ ക്വിസ്, ദേശഭക്തി ഗാന മത്സരം, ഇന്ത്യൻ എത്നിക് ഫാഷൻ ഷോ, ആർട്ട് ഗാലറി തുടങ്ങിയവയും കാമ്പയിനിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഗ്രേറ്റ് ഇന്ത്യൻ ക്വിസ് മത്സരത്തിൽ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ഖൈത്താൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ലുലു ഹൈപ്പർ മാർക്കറ്റിൽ ‘ഇന്ത്യ ഉത്സവ് 2025’ന്റെ ഭാഗമായി ഒരുക്കിയ കലാരൂപങ്ങളിലൊന്ന്
കാർമൽ സ്കൂൾ കുവൈത്ത്, യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ എന്നിവ യഥാക്രമം രണ്ടും മൂന്നും സമ്മാനങ്ങൾ നേടി. ഇന്ത്യൻ ദേശഭക്തി ഗാന മത്സരത്തിൽ ഐ.സി.എസ്.കെ ഖൈത്താൻ ഒന്നും ഐ.സി.എസ്.കെ അമ്മാൻ രണ്ടും ഭാരതീയ വിദ്യാഭവൻ മൂന്നും സ്ഥാനം നേടി. ഇന്ത്യൻ എത്നിക് ഫാഷൻ ഷോയിൽ ഡൽഹി പബ്ലിക് സ്കൂൾ ഒന്നാം സമ്മാനം നേടി. ഐ.സി.എസ്.കെ ജൂനിയർ രണ്ടാം സ്ഥാനവും സ്മാർട്ട് ഇന്ത്യൻ സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ആർട്ട് ഗാലറി മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ഐ.സി.എസ്.കെ ഖൈത്താൻ ഒന്നാം സ്ഥാനവും കാർമൽ സ്കൂൾ കുവൈത്ത് രണ്ടും മൂന്നും സ്ഥാനവും സ്വന്തമാക്കി.
സീനിയർ വിഭാഗത്തിൽ ഐ.സി.എസ്.കെ സീനിയറാണ് ജേതാക്കൾ. ഐ.സി.എസ്.കെ ജൂനിയർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

