Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightചാ​ർ​ട്ട​ർ...

ചാ​ർ​ട്ട​ർ വി​മാ​ന​ത്തി​ൽ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​യും ഇ​റ​ക്കി ലു​ലു ഗ്രൂ​പ്​

text_fields
bookmark_border
ചാ​ർ​ട്ട​ർ വി​മാ​ന​ത്തി​ൽ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​യും ഇ​റ​ക്കി ലു​ലു ഗ്രൂ​പ്​
cancel
camera_alt????? ????????? ?????????? ???????? ?????????????? ????????? ??????????? ?????????????????? ???????????? ??????????????????

കു​വൈ​ത്ത്​ സി​റ്റി: ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ​ക്ക്​ ക്ഷാ​മം നേ​രി​ടു​മോ എ​ന്ന ആ​ശ​ങ്ക ജ​ന​ങ്ങ​ളി​ൽ നി​ല​നി​ൽ ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​വൈ​ത്തി​ലേ​ക്ക്​ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ചാ​ർ​ട്ട​ർ വി​മാ​ന​ത്തി​ൽ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും കൊ​ണ്ടു​വ​ന്ന്​ ലു​ലു ഗ്രൂ​പ്​. ഞാ​യ​റാ​ഴ്​​ച ഉ​ച്ച​ക്ക്​ 2.15ന്​ ​കു​വൈ​ത്തി​ൽ ഇ​റ​ങ്ങി​യ ​‘സ്​​പൈ​സ്​ എ​ക്​​സ്​​പ്ര​സ്​’​ജെ​റ്റ്​ കാ​ർ​ഗോ വി​മാ​ന​ത്തി​ൽ 16.5 ട​ൺ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ആ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്.

കു​വൈ​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്​ ലു​ലു ഗ്രൂ​പ്​​ ചാ​ർ​ട്ട​ർ വി​മാ​ന​ത്തി​ൽ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത്. ചാ​ർ​ട്ട​ർ വി​മാ​ന​ത്തി​ൽ കൊ​ണ്ടു​വ​ന്ന​ത്​ കൊ​ണ്ട്​ സാ​ധ​ന​ങ്ങ​ൾ​ക്ക്​ വി​ല അ​ധി​ക​മാ​വി​ല്ലെ​ന്നും പു​തു​താ​യി എ​ത്തി​യ സ്​​റ്റോ​ക്ക്​ വി​ല​ക്ക​യ​റ്റം ഉ​ണ്ടാ​വാ​തി​രി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ വ്യ​ക്ത​മാ​ക്കി.
പ​ഴം, മാ​ങ്ങ, ഇ​ഞ്ചി, നെ​ല്ലി​ക്ക, മു​രി​ങ്ങ, പ​ട​വ​ലം, മ​ത്ത​ൻ തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ളു​മാ​യി ​കൊ​ച്ചി അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നാ​ണ്​ വി​മാ​നം പ​റ​ന്നു​യ​ർ​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​ച്ച​ക്ക​റി ക്ഷാ​മം നേ​രി​ടു​ക​യാ​ണെ​ങ്കി​ൽ കൂ​ടു​ത​ൽ വി​മാ​നം ചാ​ർ​ട്ട​ർ ചെ​യ്യു​മെ​ന്ന്​ ലു​ലു മാ​നേ​ജ്​​മ​െൻറ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newslulu group
News Summary - lulu group-kuwait-gulf news
Next Story