ലുലു ഫുഡ്ഫെസ്റ്റ് മത്സരവിജയികൾക്ക് സമ്മാനം നൽകി
text_fieldsലുലു ഫുഡ്ഫെസ്റ്റിനോടനുബന്ധിച്ച് നടത്തിയ മത്സരത്തിലെ വിജയികൾ സമ്മാനം ഏറ്റുവാങ്ങിയപ്പോൾ
കുവൈത്ത് സിറ്റി: ലുലു ഹൈപ്പർ മാർക്കറ്റ് ഫുഡ് ഫെസ്റ്റിനോടനുബന്ധിച്ച് നടത്തിയ വിവിധ മത്സര വിജയികൾക്ക് സമ്മാനം നൽകി. ലുലു ദജീജ് ഔട്ട്ലെറ്റിൽ നടത്തിയ സമ്മാന ദാന ചടങ്ങിൽ പ്രമുഖ പാചക വിദഗ്ധർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ലുലു ഉന്നത മാനേജ്മെന്റ്, ഉപഭോക്താക്കൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ സംബന്ധിച്ചു.
മേയ് 25 മുതൽ ജൂൺ ഒന്ന് വരെയായിരുന്നു ഫുഡ് ഫെസ്റ്റിവൽ. വൈവിധ്യമാർന്ന ഭക്ഷ്യ ഉൽപന്നങ്ങൾ ആകർഷകമായ വിലയിൽ സ്വന്തമാക്കാൻ കാമ്പയിനിൽ അവസരമൊരുക്കിയിരുന്നു. ഇന്ത്യൻ, അറബിക്, ഇറ്റാലിയൻ, കോണ്ടിനെന്റൽ, ആസിയാൻ, മധുരപലഹാരങ്ങൾ എന്നീ ആറ് വിഭാഗങ്ങളിലായി നടത്തിയ പാചകമത്സര വിജയികൾക്കാണ് സമ്മാനം നൽകിയത്.
'വൗ ദി മാസ്റ്റർ ഷെഫ് മത്സരം', കുട്ടികൾക്കുള്ള 'ജൂനിയർ ഷെഫ് മത്സരം', 'ഹെൽത്തി ഫുഡ് മത്സരം', 'കേക്ക് മത്സരം', 'ടേസ്റ്റ് ആൻഡ് വിൻ മത്സരം'തുടങ്ങിയ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം നൽകി. തത്സമയ പാചകമത്സരങ്ങളിൽ പ്രമുഖ പാചക വിദഗ്ധരുടെ പാനലാണ് വിധികർത്താക്കളായത്.
ഓരോ വിഭാഗത്തിലും ഒന്നാംസ്ഥാനക്കാർക്ക് 100 ദീനാർ മൂല്യമുള്ള ഗിഫ്റ്റ് വൗച്ചർ നൽകി. രണ്ടാം സ്ഥാനക്കാർക്ക് 75 ദീനാറിന്റെയും മൂന്നാം സ്ഥാനക്കാർക്ക് 50 ദീനാറിന്റെയും ഗിഫ്റ്റ് വൗച്ചർ നൽകി. നിരവധി പേർക്ക് പ്രോത്സാഹന സമ്മാനവും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

