അബ്ബാസിയയിൽ ലുലു എക്സ്പ്രസ് ഫ്രഷ് മാർക്കറ്റ് തുറന്നു
text_fieldsഅബ്ബാസിയയിൽ ലുലു എക്സ്പ്രസ് ഫ്രഷ് മാർക്കറ്റ് ഇന്ത്യൻ എംബസി കൗൺസിലർ (കൊമേഴ്സ്) സഞ്ജയ് കെ. മുലുക, തലാൽ അൽ മുതൈരി,
ഹുമൂദ് അൽ ജാബ്രി, ഖാലിദ് അൽ റുവൈസ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു. ലുലു ഹൈപ്പർ മാർക്കറ്റ് കുവൈത്ത് ഡയറക്ടർ മുഹമ്മദ് ഹാരിസ്,
റീജനൽ ഡയറക്ടർ ശ്രീജിത്ത് എന്നിവർ സമീപം
കുവൈത്ത് സിറ്റി: മേഖലയിലെ പ്രമുഖ റീട്ടെയ്ലറായ ലുലു ഹൈപ്പർമാർക്കറ്റ് അബ്ബാസിയയിൽ പുതിയ ലുലു എക്സ്പ്രസ് ഫ്രെഷ് മാർക്കറ്റ് ആരംഭിച്ചു. ലുലുവിന്റെ കുവൈത്തിലെ 16ാമത് ഔട്ട്ലറ്റാണിത്. കുവൈത്തിലെ ഇന്ത്യൻ എംബസി കൗൺസിലർ (കൊമേഴ്സ്) സഞ്ജയ് കെ. മുലുക, തലാൽ അൽ മുതൈരി, ഹുമൂദ് അൽ ജാബ്രി, ഖാലിദ് അൽ റുവൈസ് എന്നിവർ ചേർന്ന് ഔട്ട്ലറ്റ് ഉദ്ഘാടനം ചെയ്തു. ലുലു ഹൈപ്പർമാർക്കറ്റ് കുവൈത്ത് ഡയറക്ടർ മുഹമ്മദ് ഹാരിസ്, റീജനൽ ഡയറക്ടർ ശ്രീജിത്ത്, മറ്റ് പ്രതിനിധികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
9000 ചതുരശ്ര അടി വിസ്തൃതിയിലുള്ള അബ്ബാസിയ ഔട്ട്ലറ്റിൽ അത്യാധുനികവും ഉപഭോക്തൃ സൗഹൃദവുമായ അന്തരീക്ഷം ഒരുക്കിയിട്ടുണ്ട്. വിശാലവും സൗകര്യപ്രദവുമായ ഔട്ട്ലറ്റിൽ നിന്ന് ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ അവശ്യ സാധനങ്ങളും വസ്തുക്കളും തിരഞ്ഞെടുക്കാൻ കഴിയും. ഗ്രോസറി, മാംസം, പ്രീമിയം സീഫുഡ്, ഫ്രഷ് ഉൽപന്നങ്ങൾ, പാലുൽപ്പന്നങ്ങൾ എന്നിവ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ തെരഞ്ഞെടുക്കാവുന്ന തരത്തിൽ വിന്യസിച്ചിട്ടുണ്ട്. വറുത്ത ഇനങ്ങൾ, ആരോഗ്യ-സൗന്ദര്യ ഉൽപന്നങ്ങൾ തുടങ്ങി മികച്ച ഗുണനിലവാരമുള്ള ഉൽപന്നങ്ങളുടെ മികച്ച ശ്രേണിയും ഔട്ട്ലറ്റിലുണ്ട്. വിശാലമായ പാർക്കിങ് സൗകര്യവും അബ്ബാസിയ ലുലു എക്സ്പ്രസ് ഫ്രെഷ് മാർക്കറ്റിന്റെ പ്രത്യേകതയാണ്.
ലുലു എക്സ് പ്രസ് ഫ്രഷ് മാർക്കറ്റ് ഇന്ത്യൻ എംബസി കൗൺസിലർ (കൊമേഴ്സ്) സഞ്ജയ് കെ. മുലുക സന്ദർശിക്കുന്നു

