ഖുറൈൻ ലുലു ഹൈപ്പർ മാർക്കറ്റിലാണ് പുതിയ ബ്രാഞ്ച്
text_fieldsലുലു എക്സ്ചേഞ്ച് കുവൈത്തിലെ 27ാമത് ബ്രാഞ്ച് ഖുറൈൻ ലുലു ഹൈപ്പർ മാർക്കറ്റിൽ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ലുലു എക്സ്ചേഞ്ചിെൻറ കുവൈത്തിലെ 27ാമത് ശാഖ ഖുറൈൻ ലുലു ഹൈപ്പർ മാർക്കറ്റിനുള്ളിൽ തുറന്നു. ദഹാം ബഹൈറാൻ ആയിദ് അൽ സനാഇ ഉദ്ഘാടനം ചെയ്തു.
കുവൈത്ത് സാമ്പത്തിക വ്യവസ്ഥ ലക്ഷക്കണക്കിന് പ്രവാസികൾക്ക് ജീവിതം നൽകുന്നതായും കുവൈത്തിൽ കൂടുതൽ ബ്രാഞ്ചുകൾ തുറക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും ലുലു ഫിനാൻഷ്യൽ ഗ്രൂപ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു.
ആഗോളതലത്തിൽ ഏറ്റവും കരുത്തുറ്റ റെമിറ്റൻസ് മാർക്കറ്റാണ് കുവൈത്ത്. ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ ചട്ടങ്ങൾ ഏർപ്പെടുത്തി പേയ്മെൻറ് എക്കോസിസ്റ്റം ശക്തിപ്പെടുത്താൻ സഹായിച്ചതിൽ നന്ദിയുണ്ട്. കുവൈത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം ശാഖകൾ തുറന്ന് ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനം നൽകാനാണ് ശ്രമിക്കുന്നതെന്നും അദീബ് അഹമ്മദ് കൂട്ടിച്ചേർത്തു. ഇതോടെ ആഗോളതലത്തിൽ ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന് 241 ബ്രാഞ്ചുകളായി.
കുവൈത്തിൽ സാൽമിയ, ഫഹാഹീൽ എന്നിവിടങ്ങളിൽ മൂന്ന് ശാഖയും എഗേല, അൽറായ്, മിർഗബ്, ദജീജ്, മുബാറകിയ, ഖൈത്താൻ എന്നിവിടങ്ങളിൽ ഓരോ ശാഖകളും ജഹ്റ, മംഗഫ്, അബ്ബാസിയ എന്നിവിടങ്ങളിൽ രണ്ട് ശാഖകളും ഫർവാനിയ, മഹ്ബൂല എന്നിവിടങ്ങളിൽ നാലും ശാഖകളാണ് ലുലു എക്സ്ചേഞ്ചിന് ഉള്ളത്.
ലുലു ഹൈപ്പർ മാർക്കറ്റ് ഡയറക്ടർ മുഹമ്മദ് ഹാരിസ്, ലുലു എക്സ്ചേഞ്ച് ജനറൽ മാനേജർ ഷൈജു മോഹൻദാസ്, ഡെപ്യൂട്ടി ജനറൽ മാനേജർ സുബഹീർ, ഹെഡ് ഓഫ് ഓപറേഷൻസ് ഷഫാസ് അഹമ്മദ്, ഡിജിറ്റൽ മാനേജർ കാർവർണൻ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

