ലുലു എക്സ്ചേഞ്ച് കസ്റ്റമർ എൻഗേജ്മെൻറ് സെൻറർ അബ്ബാസിയയിൽ ആരംഭിച്ചു
text_fieldsലുലു എക്സ്ചേഞ്ച് കസ്റ്റമർ എൻഗേജ്മെന്റ് സെൻറർ അബ്ബാസിയയിൽ അലി നാസർ അബ്ദുല്ല അൽ ജാബ്രി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: പ്രമുഖ മണി എക്സ്ചേഞ്ചായ ലുലു എക്സ്ചേഞ്ച് കുവൈത്തിലെ അബ്ബാസിയയിൽ പുതിയ കസ്റ്റമർ എൻഗേജ്മെൻറ് സെൻറർ ആരംഭിച്ചു. ഇന്ത്യൻ എംബസി കൗൺസിലർ സഞ്ജയ് കെ. മുലൂക്ക, ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ്, സീനിയർ മാനേജ്മെൻറ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ അലി നാസർ അബ്ദുല്ല അൽ ജാബ്രിയാണ് പുതിയ കസ്റ്റമർ എൻഗേജ്മെൻറ് സെൻറർ ഉദ്ഘാടനം ചെയ്തതു. ലുലു എക്സ്ചേഞ്ചിന്റെ കുവൈത്തിലെ 37-ാമത് കസ്റ്റമർ എൻഗേജ്മെൻറ് സെൻററും ആഗോളതലത്തിലുള്ള 316-ാമത് സെന്ററുമാണ് അബ്ബാസിയയിൽ തുറന്നത്.
കുവൈത്ത് ഒരു പ്രധാന വിപണിയാണെന്നും ഞങ്ങളുടെ തുടർ വളർച്ചക്ക് ഉപഭോക്താക്കളോടും പങ്കാളികളോടും നന്ദി പറയുന്നതായും പരിപാടിയിൽ സംസാരിച്ച ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എം.ഡി അദീബ് അഹമ്മദ് പറഞ്ഞു. അബ്ബാസിയ മേഖലയിൽ മൂന്നാമത്തെ കേന്ദ്രം തുറക്കുന്നതിൽ സന്തോഷമുണ്ടെന്നും വൈവിധ്യമാർന്ന സേവനങ്ങളിലേക്കുള്ള കവാടമായി പുതിയ സെന്ററും പ്രവർത്തിക്കുമെന്നും ലുലു എക്സ്ചേഞ്ച് കുവൈത്ത് ഡെപ്യൂട്ടി ജനറൽ മാനേജർ രാജേഷ് രംഗ്രേ പറഞ്ഞു.
പുതിയ ബ്രാഞ്ച് ഉപഭോക്താക്കൾക്ക് നൽകുന്ന പതിവ് സേവനങ്ങൾക്കൊപ്പം ഡിജിറ്റൽ പേമെന്റ് ഇടപാടുകളുടെ വിനിമയം സുഗമമാക്കുകയും ചെയ്യും. ലുലു എക്സ്ചേഞ്ച് അതിന്റെ ശാഖകൾ വഴിയും മൊബൈൽ പേമെന്റ് ആപ്ലിക്കേഷനായ ‘ലുലു മണി’യിലൂടെയും പേമെന്റുകൾ, കറൻസി വിനിമയം, മൂല്യവർധിത സേവനങ്ങൾ എന്നിവ സമയബന്ധിതവും സുതാര്യവും വിശ്വസനീയവുമായ രീതിയിൽ നൽകിവരുന്നതായും മാനേജ്മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

