Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅൽ റായിയിൽ ‘ലുലു...

അൽ റായിയിൽ ‘ലുലു കണക്റ്റ്’ സ്റ്റോർ ആരംഭിച്ചു; ഇലക്ട്രോണികസ് ഉൽപന്നങ്ങൾ ഒരു കുടകീഴിൽ

text_fields
bookmark_border
അൽ റായിയിൽ ‘ലുലു കണക്റ്റ്’ സ്റ്റോർ ആരംഭിച്ചു; ഇലക്ട്രോണികസ് ഉൽപന്നങ്ങൾ ഒരു കുടകീഴിൽ
cancel
camera_alt

അൽ റായി ലുലു ഹൈപ്പർമാർക്കറ്റിൽ ‘ലുലു കണക്റ്റ്’ ഉദ്ഘാടനം ചെയ്യുന്നു

കുവൈത്ത് സിറ്റി: സാങ്കേതിക പ്രേമികൾക്കും ഉപഭോക്താക്കൾക്കും പുതുമയും നൂതനവുമായ ഷോപ്പിംഗ് അനുഭവം നൽകി ‘ലുലു കണക്റ്റ്’. അൽ റായി ലുലു ഹൈപ്പർമാർക്കറ്റിന്റെ ഒന്നാം നിലയിൽ പ്രവർത്തനം ആരംഭിച്ച ലുലു കണക്റ്റ് മൊബൈൽ ഫോൺ മുതൽ വിനോദ സംവിധാനങ്ങൾ വരെയുള്ള നവീന ഉൽപന്നങ്ങൾ ഒരു കുടക്കീഴിൽ ഒരുമിപ്പിക്കുന്നു.

വിശാലമായ സൗകര്യങ്ങൾ, പ്രീമിയം ഉൽപ്പന്നങ്ങളുടെ പ്രദർശനങ്ങൾ, ഡെമോ എന്നിവക്കൊപ്പം സന്ദർശകർക്ക് മികച്ച അനുഭവം ‘ലുലു കണക്റ്റ്’ ഒരുക്കിയിട്ടുണ്ട്. മൊബൈൽ, ടാബ്‌ലെറ്റ്, വീട്ടുപകരണങ്ങൾ, ഓഡിയോ ഉൽപ്പന്നങ്ങൾ, സ്മാർട്ട് വാച്ചുകൾ, വിനോദ സംവിധാനങ്ങൾ, ഗാഡ്‌ജെറ്റുകൾ, മറ്റു ഉപകരണങ്ങൾ എന്നിവയുൾപ്പെടെ സമഗ്രമായ ഉൽപ്പന്നങ്ങളുടെ വിശാലമായ ശ്രേണി ലുലു കണക്റ്റിൽ ലഭ്യമാണ്.

ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് ഇ.എം.ഐ, ടാബി, ടാലി എന്നിവയിലൂടെ ‘ബൈ നൗ, പേ ലേറ്റർ’ സൗകര്യങ്ങളും ഉണ്ട്. ഇതു വഴി ഏറ്റവും പുതിയ പ്രീമിയം ഉൽപ്പന്നങ്ങൾ പ്രയാസമില്ലാതെ സ്വന്തമാക്കാം. ‘ലുലു കണക്റ്റ്’ എന്ന ഇൻസ്റ്റാഗ്രാം പേജിലെ ‘ഫോളോ ആൻഡ് വിൻ’ കാമ്പയിൻ വഴി ഉപഭോക്താക്കൾക്ക് ‘സാംസങ് ഗാലക്‌സി -എസ് 26’ നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

ലുലു ഗ്രൂപ്പിന്റെ സീനിയർ മാനേജ്‌മെന്റ് അംഗങ്ങൾ പ്രശസ്ത ടെക് ഇൻഫ്ലുവൻസർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടന ഭാഗമായി ആവേശകരമായ പ്രമോഷനുകൾ, പ്രത്യേക ലോഞ്ച് ഡിസ്കൗണ്ടുകൾ, എക്സ്ക്ലൂസീവ് ഡീലുകൾ എന്നിവ പ്രഖ്യാപിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsGulf NewsluluKuwait News
News Summary - ‘Lulu Connect’ store opens in Al Rai; electronics products under one roof
Next Story