Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുലിയും പൂക്കളവുമായി ഓണം ആഘോഷമാക്കി ലുലു

text_fields
bookmark_border
പുലിയും പൂക്കളവുമായി ഓണം ആഘോഷമാക്കി ലുലു
cancel
camera_alt

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് പൂ​ക്ക​ള​മ​ത്സ​ര വി​ജ​യി​ക​ൾ  

കുവൈത്ത് സിറ്റി: പുലിയും പൂക്കളവും മാവേലിയും തിരുവാതിരക്കളിയും പിന്നെ ചെണ്ടമേളവും... ലുലു ഹൈപ്പർ മാർക്കറ്റിൽ ഓണം ശരിക്കും ആഘോഷമായി.

ലുലുവിന്റെ അൽറായി ഔട്ട്‍ലറ്റിൽ വിപുലമായ ആഘോഷം നടന്നു. പൂക്കള മത്സരത്തിൽ നിരവധി പേർ പങ്കെടുത്തു. ഒന്നാം സ്ഥാനത്തെത്തിയ ടീമിന് 100 ദീനാറിന്റെ ഗിഫ്റ്റ് കൂപ്പണും രണ്ടാം സ്ഥാനത്തിന് 75 ദീനാറിന്റെ കൂപ്പണും മൂന്നാം സ്ഥാനത്തിന് 50 ദീനാറിന്റെ ഗിഫ്റ്റ് കൂപ്പണും ലഭിച്ചു. പങ്കെടുത്ത എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനവും ലഭിച്ചു.

പായസമേളയും പാചകമത്സരവും നടന്നു. ഒന്നാം സ്ഥാനത്തിന് 75 ദീനാറിന്റെ സമ്മാനക്കൂപ്പണും രണ്ടാം സ്ഥാനത്തിന് 50 ദീനാറിന്റെ കൂപ്പണും മൂന്നാം സ്ഥാനത്തിന് 35 ദീനാറിന്റെ കൂപ്പണും നൽകി. പങ്കെടുത്ത മറ്റുള്ളവർക്കും പ്രോത്സാഹനസമ്മാനങ്ങൾ ലഭിച്ചു.

കുട്ടികളുടെ ഫാഷൻഷോ, വടംവലി മത്സരം എന്നിവയും സംഘടിച്ചു. കുട്ടികളുടെ ഫാഷൻ ഷോ മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് 50 ദീനാറിന്റെ ഗിഫ്റ്റ്‍വൗച്ചർ നൽകി.

രണ്ടാം സ്ഥാനത്തിന് 40 ദീനാറിന്റെയും മൂന്നാം സ്ഥാനത്തിന് 30 ദീനാറിന്റെയും സമ്മാനക്കൂപ്പൺ നൽകി. എല്ലാ മത്സര വിഭാഗങ്ങളിലും നിരവധി പേർ പങ്കാളികളായി.

ഓണാഘോഷ ഭാഗമായി ലുലു ഹൈപ്പർമാർക്കിന്റെ എല്ലാ ഔട്ട്‍ലറ്റുകളിലും ഈ മാസം ആറു മുതൽ ആരംഭിച്ച ഓണം പ്രമോഷൻ 13 വരെ തുടരും. ഉൽപന്നങ്ങൾക്ക് വിലക്കിഴിവും പ്രത്യേക ഗിഫ്റ്റ് വൗച്ചറുകളും ഒരുക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lulu celebrated Onam
Next Story