ലുലു ഹൈപ്പർമാർക്കറ്റിൽ ‘ലുലു ബ്രിട്ടീഷ് ഫുഡ് വീക്ക്’
text_fieldsലുലു ഹൈപ്പർമാർക്കറ്റിൽ ‘ലുലു ബ്രിട്ടീഷ് ഫുഡ് വീക്ക്’ ബ്രിട്ടീഷ് അംബാസഡർ ബെലിൻഡ ലൂയിസ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റിൽ ബ്രിട്ടീഷ് ഭക്ഷ്യോത്സവത്തിന് തുടക്കം. കുവൈത്തിലെ എല്ലാ ലുലു ഔട്ട്ലറ്റുകളിലും ഈ മാസം 17 വരെ നീളുന്ന ‘ലുലു ബ്രിട്ടീഷ് ഫുഡ് വീക്കിൽ’ വിവിധ ബ്രിട്ടീഷ് ഉൽപന്നങ്ങളുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. ഓഫറുകളും തിരഞ്ഞെടുത്ത ഇനങ്ങളിൽ പ്രത്യേക പ്രമോഷനുകളും ഭക്ഷ്യോത്സവത്തിന്റെ പ്രത്യേകതയാണ്.
‘ലുലു ബ്രിട്ടീഷ് ഫുഡ് വീക്ക്’ അൽ ഖുറൈൻ ശാഖയിൽ കുവൈത്തിലെ ബ്രിട്ടീഷ് അംബാസഡർ ബെലിൻഡ ലൂയിസ് ഉദ്ഘാടനം ചെയ്തു. ലുലു കുവൈത്ത് ഉന്നത മാനേജ്മെന്റ് പ്രതിനിധികളും ഷോപ്പർമാരും അഭ്യുദയകാംക്ഷികളും പങ്കെടുത്തു. ബ്രിട്ടനിൽനിന്നുള്ള മികച്ച ഭക്ഷണങ്ങൾ ഏഴ് ദിവസത്തെ ഭക്ഷ്യമേളയുടെ പ്രധാന ആകർഷണമാണ്.
ലുലു ബ്രിട്ടീഷ് ഫുഡ് വീക്കിന്റെ ഭാഗമായി പ്രദർശിപ്പിച്ച വിന്റേജ് കാറുകൾ
സൗജന്യ ഭക്ഷണ സാമ്പിളുകൾ രുചിച്ച് പരമ്പരാഗത ബ്രിട്ടീഷ് തെരുവിന്റെ മാതൃകയിൽ തീർത്ത സ്റ്റാളുകളിലൂടെ സന്ദർശകർക്ക് നടക്കാം. പതാകകൾ, തോരണങ്ങൾ എന്നിവകൊണ്ട് അലങ്കരിച്ച ബ്രിട്ടീഷ് ചരിത്ര സ്മാരകങ്ങളുടെ ചിത്രങ്ങളും കട്ടൗട്ടുകളും ഒരുക്കിയിട്ടുണ്ട്. മത്സ്യം, ചിപ്സ്, ചീസ്, ഗ്രേവി തുടങ്ങിയ സ്റ്റാളുകളും ഷോപ്പർമാരെ ആകർഷിക്കും. യു.കെയിൽ നിന്നുള്ള ക്ലാസിക് വിന്റേജ് കാറുകളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.
ലോകമെമ്പാടുമുള്ള ഉയർന്ന നിലവാരമുള്ള ഭക്ഷ്യ ഉൽപന്നങ്ങൾ കുവൈത്തിലെ ഷോപ്പർമാർക്ക് എത്തിക്കുക, മികച്ച ഉൽപന്നങ്ങളുടെ വിശാലമായ തിരഞ്ഞെടുപ്പ് വാഗ്ദാനം ചെയ്യുക എന്നിവയുടെ ഭാഗമായാണ് ഭക്ഷ്യോത്സവം ഒരുക്കിയതെന്ന് ലുലു മാനേജ്മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

