Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലു​ലു...

ലു​ലു ഹൈ​പ​ർ​മാ​ർ​ക്ക​റ്റി​ൽ ‘ലു​ലു ബ്യൂ​ട്ടി ഡി​ലൈ​റ്റ്സ്’

text_fields
bookmark_border
ലു​ലു ഹൈ​പ​ർ​മാ​ർ​ക്ക​റ്റി​ൽ ‘ലു​ലു ബ്യൂ​ട്ടി ഡി​ലൈ​റ്റ്സ്’
cancel
camera_alt

ലു​ലു ഹൈ​പ​ർ​മാ​ർ​ക്ക​റ്റി​ൽ ‘ലു​ലു ബ്യൂ​ട്ടി ഡി​ലൈ​റ്റ്സ്’ പ്ര​മോ​ഷ​ൻ മാ​നേ​ജ്‌​മെ​ന്റ് പ്ര​തി​നി​ധി​ക​ൾ,

ബ്യൂ​ട്ടി വ്ലോ​ഗ​ർ​മാ​ർ, ഫാ​ഷ​ൻ ഇ​ൻ​ഫ്ലു​വ​ൻ​സേ​ഴ്സ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: പ്ര​മു​ഖ ഹൈ​പ​ർ​മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​യാ​യ ലു​ലു ഹൈ​പ​ർ​മാ​ർ​ക്ക​റ്റി​ൽ ‘ലു​ലു ബ്യൂ​ട്ടി ഡി​ലൈ​റ്റ്‌​സ്’ പ്ര​മോ​ഷ​ൻ ആ​രം​ഭി​ച്ചു. ജൂ​ൺ 13 വ​രെ എ​ല്ലാ ലു​ലു ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലും ന​ട​ക്കു​ന്ന പ്ര​മോ​ഷ​നി​ൽ സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്‌​തു​ക്ക​ൾ, പെ​ർ​ഫ്യൂ​മു​ക​ൾ, വെ​ൽ​ന​സ് ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​വും ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ‘ലു​ലു ബ്യൂ​ട്ടി ഡി​ലൈ​റ്റ്സ്’ ഉ​ദ്ഘാ​ട​നം അ​ൽ​റാ​യ് ഔ​ട്ട്‌​ലെ​റ്റി​ൽ ലു​ലു കു​വൈ​ത്ത് മാ​നേ​ജ്‌​മെ​ന്റ് പ്ര​തി​നി​ധി​ക​ൾ, ജ​ന​പ്രി​യ ബ്യൂ​ട്ടി വ്ലോ​ഗ​ർ​മാ​ർ, ഫാ​ഷ​ൻ ഇ​ൻ​ഫ്ലു​വ​ൻ​സേ​ഴ്സ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

‘ലു​ലു ബ്യൂ​ട്ടി ഡി​ലൈ​റ്റ്സ്’ പ്ര​മോ​ഷ​നി​ലെ ലൈ​വ് ഡെ​മോ​ൺ​സ്‌​ട്രേ​ഷ​ൻ

പ​രി​പാ​ടി​യു​ടെ മു​ഖ്യ പ്രാ​യോ​ജ​ക​രാ​യ നി​വി​യ സൗ​ന്ദ​ര്യ​വ​ർ​ധ​ക ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശ്രേ​ണി ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ​ഹ പ്രാ​യോ​ജ​ക​രാ​യ പി.​എ​ൻ.​ജി, യൂ​നി​ലി​വ​ർ, എ​ൽ ഓ​റി​യ​ൽ, യാ​ർ​ഡ്ലി, കോ​ൾ​ഗേ​റ്റ് എ​ന്നി​വ​യും ത​ങ്ങ​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി പ​ങ്കു​ചേ​രു​ന്നു. പ്ര​ശ​സ്ത​മാ​യ സൗ​ന്ദ​ര്യ​വ​ർ​ധ​ക ബ്രാ​ൻ​ഡു​ക​ളു​ടെ ലൈ​വ് ഡെ​മോ​ൺ​സ്‌​ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​യി. ത​ത്സ​മ​യ ഡെ​മോ​ക​ൾ​ക്കൊ​പ്പം വി​വി​ധ സ്പോ​ൺ​സ​ർ​മാ​രും കോ ​സ്‌​പോ​ൺ​സ​ർ​മാ​രും പ്ര​ദ​ർ​ശ​ന സ്റ്റാ​ളു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. സൗ​ന്ദ​ര്യ​വ​ർ​ധ​ക ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര​വും ഫ​ല​പ്രാ​പ്തി​യും പ​രി​ശോ​ധി​ക്കാ​നും തെ​ര​ഞ്ഞെ​ടു​ക്കാ​നും ഇ​ത് അ​വ​സ​രം ന​ൽ​കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lulu HypermarketLulu Beauty Delights
News Summary - Lulu Beauty Delights' at Lulu Hypermarket
Next Story