വിലക്കുറവും ഗുണമേന്മയും ലോട്ട് - ദ വാല്യൂ ഷോപ്പിന് ഫഹാഹീൽ ലുലു സെന്ററിൽ തുടക്കം
text_fieldsലോട്ട് - ദ വാല്യൂ ഷോപ് ഫഹാഹീലിലെ ലുലു സെന്ററിൽ ലുലു ഗ്രൂപ് ഇന്റർനാഷനൽ എക്സിക്യൂട്ടിവ് ഡയറക്ടർ
എം.എ.അഷ്റഫ് അലി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: വിലക്കുറവും ഗുണമേന്മയും സമന്വയിപ്പിച്ച് ഉപഭോക്താക്കൾക്ക് അസാധാരണ ഷോപ്പിങ് അനുഭവവുമായി ലോട്ട് - ദ വാല്യൂ ഷോപ്പിന് ഫഹാഹീലിലെ ലുലു സെന്ററിൽ തുടക്കം.
ലുലു ഗ്രൂപ് ഇന്റർനാഷനൽ എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ.അഷ്റഫ് അലി ഉദ്ഘാടനം നിർവഹിച്ചു. മുജീബ് റഹ്മാൻ (ബൈയിങ് ഡയറക്ടർ), മുഹമ്മദ് ഹാരിസ് (ഡയറക്ടർ - കുവൈത്ത് റീജ്യൻ), ശ്രീജിത്ത് (റീജനൽ ഡയറക്ടർ - കുവൈത്ത്), മുതിർന്ന മാനേജ്മെന്റ് അംഗങ്ങളും വിശിഷ്ടാതിഥികളും പങ്കെടുത്തു.
ഫഹാഹീലിൽ ലുലു സെന്ററിൽ 2,500 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഷോപ്പിൽ 1.900 ദീനാറിന് വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ഒരുക്കിയിട്ടുണ്ട്. ബജറ്റിന് അനുയോജ്യമായി എല്ലാവർക്കും മികച്ച ഉൽപന്നങ്ങൾ സ്വന്തമാക്കാൻ ഇത് അവസരം ഒരുക്കുന്നു. വസ്ത്രങ്ങൾ, പാദരക്ഷകൾ, കളിപ്പാട്ടങ്ങൾ, സ്ത്രീകളുടെ ബാഗുകൾ, സ്റ്റേഷനറി, ആഭരണങ്ങൾ, വീട്ടുപകരണങ്ങൾ, യാത്ര ഉപകരണങ്ങൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന വിഭാഗങ്ങൾ ലോട്ട് ഒരുക്കിയിട്ടുണ്ട്. ഷോപ്പർമാർക്ക് സുഖകരമായി തെരഞ്ഞെടുക്കാനുള്ള സംവിധാനവുമുണ്ട്.
വിവിധ ഉൽപന്നങ്ങൾ പരിശോധിക്കുന്ന ലുലു ഉന്നത മാനേജ്മെന്റ് പ്രതിനിധികൾ
വേനൽക്കാല സീസണിന്റെ ഭാഗമായി പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ട്രെൻഡി ശേഖരവും ലഭ്യമാണ്. മികച്ച വിലയിൽ പുത്തൻ വേനൽക്കാല ഫാഷൻ വസ്ത്രങ്ങൾ സ്വന്തമാക്കാം. കുടുംബങ്ങൾക്കും വ്യക്തികൾക്കും ഒരുപോലെ അനുയോജ്യമായ രീതിയിലാണ് ഷോപ്പ് രൂപകൽപന.
ലുലു സെന്ററിൽ ഗ്രൗണ്ട് ഫ്ലോർ, മെസാനൈൻ, ഫസ്റ്റ് ഫ്ലോർ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ‘ലോട്ടിൽ’ ഉപഭോക്താക്കൾക്ക് എളുപ്പത്തിലുള്ള പ്രവേശനവും തടസ്സമില്ലാത്ത ഷോപ്പിങ് അനുഭവവും ആസ്വദിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

