സ്വദേശി താമസമേഖലയിലെ ബാച്ചിലർമാരുടെ എണ്ണത്തിൽ കുറവ്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് സ്വദേശി താമസ മേഖലയിലെ ബാച്ചിലർമാരുടെ എണ്ണത്തിൽ കുറവ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയുടെ ഭാഗമായി സ്വദേശി താമസമേഖലയില്‍ താമസിക്കുന്ന ബാച്ചിലർമാരുടെ ശതമാനം ഗണ്യമായി കുറഞ്ഞതായി കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജി. സൗദ് അൽ ദബ്ബൂസ് പറഞ്ഞു.
സ്വദേശി പാർപ്പിട മേഖലകളില്‍ കുടുംബത്തോടൊപ്പമല്ലാതെ വാടകക്ക് നൽകുന്നില്ലെന്ന് ഉറപ്പാക്കാൻ നിരീക്ഷണങ്ങള്‍ ശക്തമാക്കും. നിയമങ്ങൾ പാലിക്കണമെന്നും വാടക താമസത്തിനായി ബാച്ചിലർമാർക്ക് കെട്ടിടം നല്‍കരുതെന്നും അൽ ദബ്ബൂസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഫിർദൗസ് ഏരിയയിൽ ബാച്ചിലർമാർ താമസിച്ച 12 കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധം അധികൃതർ വിച്ഛേദിച്ചിരുന്നു.
റസിഡൻഷ്യൽ മേഖലയിൽ ബാച്ചിലർമാരെ താമസിക്കാൻ അനുവദിച്ചതിന് പ്രോപ്പർട്ടി ഉടമകൾക്കെതിരെയും നടപടി സ്വീകരിച്ചു. രാജ്യത്ത് സ്വകാര്യ റസിഡൻഷ്യൽ പ്രദേശങ്ങളിൽ ബാച്ചിലർമാർ താമസിക്കുന്നതിന് നിയന്ത്രണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

