മെട്രോ മെഡിക്കൽ സെന്ററിൽ കുറഞ്ഞ ചെലവിൽ മാമോഗ്രാം പരിശോധന
text_fieldsകുവൈത്ത് സിറ്റി: സാൽമിയയിലെ സൂപ്പർ മെട്രോ മെഡിക്കൽ സെന്ററിൽ 15 ദീനാറിന് ഉയർന്ന നിലവാരമുള്ള 3ഡി മാമോഗ്രാം പരിശോധിക്കാം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്കും സമയബന്ധിതമായ ആരോഗ്യപരിശോധന ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക പദ്ധതി.
ആധുനിക 3ഡി മാമോഗ്രാഫി സാങ്കേതികവിദ്യയും എ.ഐ സഹായവും സംയോജിപ്പിച്ചാണ് സേവനം. 3ഡി സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ വിവിധ തലങ്ങൾ വ്യക്തമായി പരിശോധിക്കാനും ചെറിയ മാറ്റങ്ങൾ പോലും കൃത്യമായി കണ്ടെത്താനും കഴിയും. ഇതുവഴി രോഗനിർണയം കൂടുതൽ വ്യക്തവും വിശ്വാസ്യതയുള്ളതുമാകുന്നു.
ലെസ്-പെയ്ൻ (കുറഞ്ഞ വേദന) സാങ്കേതികവിദ്യ സ്ത്രീകൾക്ക് കൂടുതൽ ആശ്വാസകരമായ പരിശോധനാനുഭവം നൽകുന്നു. ഭയവും അസ്വസ്ഥതയും ഇല്ലാതെ സ്ത്രീകൾ പരിശോധനക്ക് വിധേയമാകാം.
ചെലവ് വളരെ കുറഞ്ഞതാണെങ്കിലും, പരിശോധനയുടെ ഗുണനിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയും വരുത്തുന്നില്ലെന്ന് മെട്രോ മാനേജ്മന്റ് അധികൃതർ വ്യക്തമാക്കി. പരിചയസമ്പന്നരായ മെഡിക്കൽ വിദഗ്ധർ, ആധുനിക ഉപകരണങ്ങൾ, ഉയർന്ന ഹൈജീൻ മാനദണ്ഡങ്ങൾ എന്നിവയോടെയാണ് സേവനം ലഭ്യമാക്കുന്നത്.
‘ആരോഗ്യം ഒരു ആഡംബരമല്ല, എല്ലാവർക്കും ലഭിക്കേണ്ട അവകാശമാണ്’ എന്ന സന്ദേശത്തോടെയാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നതെന്നും സമൂഹത്തിലെ എല്ലാ സ്ത്രീകൾക്കും, പ്രത്യേകിച്ച് സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്കും, സുരക്ഷിതവും ഗുണമേന്മയുള്ളതുമായ പരിശോധന ഉറപ്പാക്കുന്ന ഈ സംരംഭം പൊതുജനാരോഗ്യ രംഗത്ത് മാതൃകയായി മാറ്റുകയാണ് ലക്ഷ്യമെന്നും മെട്രോ മാനേജ്മന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

