വിലക്കുറവും ഗുണമേന്മയും ഒരുമിച്ച്; ‘ലോട്ട് -ദി വാല്യൂ ഷോപ്പ്’ സാൽമിയയിലും
text_fieldsസാൽമിയയിൽ ‘ലോട്ട് -ദി വാല്യൂ ഷോപ്പ്’ ലുലു ഗ്രൂപ് ഇന്റർനാഷനൽ എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ്റഫ് അലി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: വിലക്കുറവും ഗുണമേന്മയുള്ള ഉൽപന്നങ്ങളും കൊണ്ട് ശ്രദ്ധേയമായ ‘ലോട്ട് -ദി വാല്യൂ ഷോപ്പ്’ സാൽമിയയിലും പ്രവർത്തനം ആരംഭിച്ചു. സാൽമിയ ദി വാക്ക് മാൾ കൊമേഴ്സ്യൽ കോംപ്ലക്സിൽ 2200 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വിപുലമായ സൗകര്യങ്ങളോടെയാണ് പുതിയ ഷോപ്പ്. ലോട്ടിന്റെ കുവൈത്തിലെ രണ്ടാമത്തെ ഔട്ട്ലെറ്റാണിത്. ലുലു ഗ്രൂപ് ഇന്റർനാഷനൽ എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ്റഫ് അലി പുതിയ ഷോപ്പ് ഉദ്ഘാടനം ചെയ്തു. ബയിങ് ഡയറക്ടർ മുജീബ് റഹ്മാൻ, കുവൈത്ത് മേഖല ഡയറക്ടർ ശ്രീജിത്ത്, റീജനൽ ഡയറക്ടർ സക്കീർ ഹുസൈൻ, മുതിർന്ന മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
‘ലോട്ട് -ദി വാല്യൂ ഷോപ്പ്’
താങ്ങാനാവുന്ന വിലയിൽ മികച്ച ഉൽപന്നങ്ങൾ എന്ന വാഗ്ദാനത്തിൽ ഉറച്ചുനിൽക്കുന്ന ‘ലോട്ടിൽ’ 1.900 ദീനാറിന് താഴെയുള്ള വിലക്ക് വിവിധ ഇനങ്ങൾ ലഭ്യമാണ്. ഫാഷൻ വസ്ത്രങ്ങൾ, പാദരക്ഷകൾ, കളിപ്പാട്ടങ്ങൾ, സ്ത്രീകളുടെ ആക്സസറികൾ, ഗാർഹിക അവശ്യവസ്തുക്കൾ, സ്റ്റേഷനറി, ആഭരണങ്ങൾ, വീട്ടുപകരണങ്ങൾ, യാത്രാ ആക്സസറികൾ തുടങ്ങി ദൈനംദിന ജീവിതശൈലി അവശ്യ വസ്തുക്കൾ കുറഞ്ഞ വിലയിൽ ലോട്ടിൽനിന്ന് സ്വന്തമാക്കാം. ഉദ്ഘാടനത്തോടനുബന്ധിച്ച് പുതിയ വിന്റർ സീസണൽ കലക്ഷനുകളും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

