ലൗ ഷോർ കുവൈത്ത് ചാപ്റ്റർ രൂപവത്കരിച്ചു
text_fieldsകുവൈത്ത് സിറ്റി: കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ പ്രവർത്തിക്കുന്ന ലൗ ഷോർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റലി ചലഞ്ചഡ് കുവൈത്ത് ചാപ്റ്റർ രൂപവത്കരിച്ചു. മംഗഫിലെ ഇന്ത്യ ഇന്റർനാഷനൽ സ്കൂളിൽ ചേർന്ന യോഗത്തിൽ ലൗ ഷോർ സെക്രട്ടറി യു.എ. മുനീർ, ട്രഷറർ അസീസ് വയനാട് എന്നിവർ പങ്കെടുത്തു.
ലൗ ഷോറിന്റെ പ്രവർത്തനങ്ങളെ കുറിച്ചും ഭാവി പരിപാടികളെ കുറിച്ചും അവർ വിശദീകരിച്ചു. കുവൈത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി കമ്മിറ്റി നിലവിൽ വന്നു.
കുവൈത്ത് ഭാരവാഹികൾ: മലയിൽ മൂസക്കോയ (പ്രസി), റിയാസ് വയനാട് (വർക്കിങ് പ്രസി), അനസ് വയനാട് (ജന. സെക്ര), മികാദ് അബ്ദുൽ അസീസ് പാലാട് (ട്രഷ), ഹവാസ് അബ്ബാസ്, സിറാജ് എരഞ്ഞിക്കൽ എന്നിവർ (സെക്ര), സിദ്ദീഖ് വലിയകത്ത്, റഷീദ് തക്കാര, ജുനൈഫന എരഞ്ഞിക്കൽ, സുഹൈർ പാനൂർ, റഷീദ് പയന്തോങ്, സാഹിത് മലബാർ ഗോൾഡ്, സി.പി അബ്ദുൽ അസീസ്, ബഷീർ ഉദിനൂർ, സമീം കൊടിയത്തൂർ, സാദിഖ് ബ്ലൂസ്റ്റാർ, യൂനുസ് തിരൂർ (പ്രവർത്തക സമിതി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

