അതിരുകൾ ഭേദിച്ച സ്നേഹം
text_fieldsഖത്തർ കലാകാരി രീം അൽ ഉബൈദലി ദോഹയിൽ സംഘടിപ്പിച്ച ചിത്രപ്രദർശനത്തിലെ കുവൈത്ത് അമീറിെൻറ ഛായാചിത്രം (ഫയൽ ഫോേട്ടാ)
കുവൈത്ത് സിറ്റി: വിവിധ ഭൂഖണ്ഡങ്ങളിലെ പല രാജ്യങ്ങളിലും കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ പേരിൽ റോഡുകളുണ്ട്. ദുരിതാവസ്ഥയിൽ നൽകിയ സ്നേഹത്തിനും സഹായത്തിനുമുള്ള നന്ദി പ്രകടനത്തിെൻറ സ്മാരകമായി അവ നിലകൊള്ളുന്നു. കുവൈത്ത് അമീറിന് സ്നേഹസ്മാരകമായി പലയിടത്തും പോർട്രെയ്റ്റുകളും മെഴുകുപ്രതിമകളും സ്ഥാപിക്കപ്പെട്ടു.
മറ്റു രാജ്യങ്ങളിൽ ഒരു രാജ്യത്തിെൻറ ഭരണാധികാരി ഇത്രയേറെ സ്നേഹിക്കപ്പെടുകയും അനുസ്മരിക്കപ്പെടുകയും ചെയ്തതിന് സമാനതകൾ കുറവാണ്.

