പൈതൃക ഓർമയിൽ ‘ഖൽബിലെ മാഹി’
text_fieldsമാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ കുടുംബസംഗമത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്ത് മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ കുടുംബസംഗമം ‘ഖൽബിലെ മാഹി’എന്ന പേരിൽ കബ്ദ് റിസോർട്ടിൽ സംഘടിപ്പിച്ചു. അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, ഗാനമേള, സാലഡ് മത്സരം, പായസം മത്സരം എന്നിവ സംഗമത്തിന് മാറ്റുകൂട്ടി. ‘ബാബ റോഷൻ പെട്ടിക്കട’ വ്യത്യസ്തമായ പലതരം ഉപ്പിലിട്ട വിഭവങ്ങൾ, നാടൻ മിഠായികൾ എന്നിവ സൗജന്യമായി നൽകിയതും സംഗമത്തിന് ഗൃഹാതുര ഓർമകൾ ഉണർത്തി. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മൽസരങ്ങൾ നടത്തി.
പുരുഷൻമാരുടെയും കുട്ടികളുടെയും ഗെയിം എം.എ. ഖലീലും വനിതകളുടെ ഗെയിം ഷംന നവാസ്, സന, എന്നിവരും നിയന്ത്രിച്ചു. മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മാഹിയിലെയും പരിസരങ്ങളിലെയും 250 ഓളം പേർ പങ്കെടുത്തു. മാഹി പൈതൃക ഭക്ഷ്യവിഭവങ്ങളും ആസ്വാദ്യകരമായി.
ഫാമിൽ സജ്ജീകരിച്ച ജുമുഅ നമസ്കാരത്തിനും മലയാളം ഖുതുബക്കും ഖലീലുറഹ്മാൻ നേതൃത്വം നൽകി. പ്രോഗ്രാം കോഓഡിനേറ്റർമാരായ നിഷാദ് മാഹി, റോഷൻ എന്നിവർ പരിപാടി ഏകോപിപ്പിച്ചു. അസിസ്റ്റന്റ് കൺവീനർ റോഷൻ, രക്ഷാധികാരികളായ ഡോ. അമീർ അഹ്മദ്, അസോസിയേഷൻ പ്രസിഡന്റ് റിഹാസ് മാഹി, ജനറല്‍ സെക്രട്ടറി റഫ്സി, ട്രഷറർ റനീസ്, വൈസ് പ്രസിഡന്റ് സര്‍ഫറാസ്, എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ പിക്നിക്കിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

