Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസിവിൽ ഐഡി നഷ്ടപ്പെട്ടോ...

സിവിൽ ഐഡി നഷ്ടപ്പെട്ടോ അതോ ആദ്യമായിട്ടാണോ? ആപ് വഴി പരിഹാരിക്കാം

text_fields
bookmark_border
സിവിൽ ഐഡി നഷ്ടപ്പെട്ടോ അതോ ആദ്യമായിട്ടാണോ? ആപ് വഴി പരിഹാരിക്കാം
cancel

കുവൈത്ത് സിറ്റി: പ്രത്യേക സാഹചര്യങ്ങളിൽ ഉപയോക്താക്കൾക്ക് അവരുടെ സിവിൽ ഐഡി കാർഡ് ഡിജിറ്റലായി ലഭിക്കുന്ന ക്വിക്ക് റെസ്പോൺസ് (ക്യുആർ) കോഡ് സേവനത്തിന് തുടക്കം. മൈ കുവൈത്ത് ഐഡന്റിറ്റി ആപ്പിൽ പുതിയ അപ്ഡേറ്റ് പ്രഖ്യാപിച്ചു പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഇൻഫർമേഷനാണ് നടപടി സ്വീകരിച്ചത്.

ഇതു പ്രകാരം സിവിൽ ഐഡി കാർഡുകൾ ആദ്യമായി നൽകുന്നതിനും നഷ്ടപ്പെട്ട കാർഡുകൾക്ക് പകരവും, പ്രക്രിയ സുഗമമാക്കുന്നതിനും, ഓഫിസിൽ നേരിട്ടുള്ള സന്ദർശനങ്ങളുടെ ആവശ്യകത കുറക്കുന്നതിനും ക്യുആർ കോഡ് ഉപയോഗിക്കാം. സുരക്ഷിതമായ ഇലക്ട്രോണിക് സംവിധാനങ്ങൾ വഴി സേവനങ്ങൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കുന്നതിനായാണ് പുതിയ സംവിധാനം ആരംഭിച്ചതെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അറിയിച്ചു. ആപ്പിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി സിവിൽ ഐഡി ഡാറ്റയുടെ സുരക്ഷിതമായ സ്ഥിരീകരണവും ഡെലിവറിയും ഉറപ്പാക്കുന്നതിനൊപ്പം താമസക്കാർക്കുള്ള നടപടിക്രമങ്ങൾ ലളിതമാക്കുക എന്നതാണ് ഇതുവഴി ലക്ഷ്യമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:appscivil idgulfsolves
News Summary - Lost your civil ID or is it your first time? You can solve it through the app
Next Story