ഫഹാഹീൽ എക്സ്പ്രസ് വേയിൽ നീളം കൂടിയ പാലം വരുന്നു
text_fieldsശൈഖ് ജാബിർ പാലം
കുവൈത്ത് സിറ്റി: ശൈഖ് ജാബിർ പാലത്തിനുശേഷം രാജ്യത്ത് നീളം കൂടിയ മറ്റൊരു പാലംകൂടി വരുന്നു. ഫഹാഹീൽ എക്സ്പ്രസ് വേയിൽ കുവൈത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ പാലം നിർമിക്കാനുള്ള പബ്ലിക്ക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ടേഷന്റെ അഭ്യർഥന കുവൈത്ത് മുനിസിപ്പാലിറ്റി അംഗീകരിച്ചു. 36 കിലോമീറ്റർ ദൈർഘ്യമുള്ള ഈ മേൽപാലം കുവൈത്ത് സിറ്റി മുതൽ തെക്കൻ സബാഹിയ പ്രദേശം വരെ നീളും. പാലത്തെ ഫഹാഹീൽ എക്സ്പ്രസ് വേയുമായി ബന്ധിപ്പിക്കുന്ന 20 റാമ്പുകൾ ഇതിലുണ്ടാകും.
അബു അൽ ഹസാനിയ, ഫിൻതാസ്, അബു ഹലീഫ, മൻകഫ്, മഹ്ബൂല, ബയാൻ, സബാഹ് അൽ സലേം, ഹവല്ലി ഏരിയയിൽ നിന്നുള്ള പ്രവേശനവും എക്സിറ്റും ഫ്ലൈ ഓവറിന് ഉണ്ടാകും. ഏഴ് കാൽനട പാലങ്ങളും ബസ് സ്റ്റോപ്പുകളും പാലത്തിന്റെ ഭാഗമാണ്. റൂട്ടിലെ പ്രധാന റോഡുകളുമായുള്ള ബന്ധിപ്പിക്കലിന് മറ്റു വിവിധ മാർഗങ്ങളും സാങ്കേതിക വിഭാഗത്തിന്റെ പരിഗണനയിലുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുവൈത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ പാലമാകും ഇത്. ഏറ്റവും വലിയ പാലം ശൈഖ് ജാബിർ പാലമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

