Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദീർഘകാല കുവൈത്ത്​ പ്രവാസി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
ദീർഘകാല കുവൈത്ത്​ പ്രവാസി നാട്ടിൽ നിര്യാതനായി
cancel
camera_alt

ശരീഫ്​ 

കുവൈത്ത്​ സിറ്റി: ദീർഘകാലം കുവൈത്തിലുണ്ടായിരുന്ന കൊല്ലം പോളൈത്തോട് സ്വദേശി കുരുമ്പേലിൽ ശരീഫ് (73) നാട്ടിൽ നിര്യാതനായി. ഹൃദയാഘാതത്തെത്തുടർന്നാണ്​ മരണം. കെ.എൻ.പി.സിയിൽ ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലാണ് ജോലി ചെയ്‌തിരുന്നത്. ഭാര്യ: നഫീസ.മക്കൾ: മഞ്ജു സുധീർ (കുവൈത്ത്), സഞ്ജു ഷെരീഫ് (കുവൈത്ത്). മരുമക്കൾ: സുധീർ, സൈനബ കബീർ (കുവൈത്ത്).

തിരുവനന്തപുരം മണക്കാട് ബലവാൻ നഗർ എം.എൽ.എ റോഡിലാണ് താമസിച്ചിരുന്നത്​. ശനിയാഴ്‌ച രാവിലെ 10.30ന് മണക്കാട് വലിയപള്ളി ഖബർസ്ഥാനിൽ ഖബറടക്കും. 23 കൊല്ലത്തോളം കെ.എൻ.പി.സിയിൽ ജോലി ചെയ്‌ത അദ്ദേഹം വിരമിച്ചതിനു ശേഷം മക്കളോടൊപ്പവും കുവൈത്തിലുണ്ടായിരുന്നു. കോവിഡിന് മുമ്പ് നാട്ടിൽ പോയതാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Long-time Kuwaiti expatriate dies
Next Story