ലോകമലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് വാർഷിക സമ്മേളനം
text_fieldsകുവൈത്ത് സിറ്റി: ലോകമലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് വാർഷിക സമ്മേളനം ഭവൻസ് കുവൈത്ത് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി നടന്നു.
എഴുത്തുകാരൻ ആലങ്കോട് ലീലാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. എഴുത്തുകാരി ഷീല ടോമി മുഖ്യപ്രഭാഷണം നിർവഹിച്ചു. രണ്ടു ദിവസമായി നടന്ന സമ്മേളനത്തിൽ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽനിന്നുള്ള മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് പ്രതിനിധികൾ പങ്കെടുത്തു. നാലു വിഭാഗങ്ങളിൽ നടന്ന പ്രസംഗ മത്സരങ്ങളിൽ 40 മത്സരികൾ പങ്കെടുത്തു.
പ്രസിഡന്റ് ജോർജ് മേലേടൻ അധ്യക്ഷതവഹിച്ചു. എൻ.എസ്. സുനിൽ സംഘാടന സമിതി അധ്യക്ഷനായും ബിജോ പി ബാബു മത്സര അധ്യക്ഷനായും നേതൃത്വം നൽകി.
നേതൃത്വ പാടവും ആശയവിനിമയവും മെച്ചപ്പെടുത്താൻ അംഗങ്ങളെ പ്രാപ്തരാക്കുന്ന അന്ത്രാരാഷ്ട്ര സംഘടനയാണ് ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷനൽ. മലയാള ഭാഷയിൽ നടത്തുന്ന കുവൈത്തിലെ ക്ലബാണ് ഭവൻസ് കുവൈത്ത് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

