ഫിറ കുവൈത്ത് ‘ലോക കേരള സഭ’ ചർച്ച സമ്മേളനം
text_fieldsഫിറ കുവൈത്ത് സംഘടിപ്പിച്ച ‘ലോക കേരള സഭ’ ചർച്ച സമ്മേളനത്തിൽനിന്ന്
കുവൈത്ത് സിറ്റി: ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്ട്രേഡ് അസോസിയേഷൻ (ഫിറ) നേതൃത്വത്തിൽ ‘ലോക കേരള സഭ-2024’ ചർച്ച സമ്മേളനം സംഘടിപ്പിച്ചു. അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന ചർച്ചയിൽ ആക്ടിങ് കൺവീനർ ഷൈജിത് അധ്യക്ഷത വഹിച്ചു. ഫിറ സ്ഥാപക കൺവീനറും ലോക കേരള സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ബാബു ഫ്രാൻസീസ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പ്രവാസികൾക്കിടയിലെ ജനകീയ ഇടപെടലുകളെ കൊണ്ട് ലോക കേരള സഭ അംഗമായി സുപരിചിതനായ ബാബു ഫ്രാൻസിസിനെ ആദരിച്ചു.
സംഘടന പ്രതിനിധികൾ, പ്രവാസികളുടെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും കേരള സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ലോക കേരള സഭയിൽ സമർപ്പിക്കുന്നതിനായി അവതിരിപ്പിച്ചു. ബിജു സ്റ്റീഫൻ മോഡറേറ്ററായിരുന്നു. ബത്താർ വൈക്കം, ബേബി ഔസേഫ്, ജീവ്സ് എരിഞ്ചേരി, ജയകുമാർ, മാർട്ടിൻ മാത്യു, പി.എം. നായർ, വിനയൻ, ജിനേഷ്, സുനീഷ്, അജിത് കുമാർ, ജെറാൾഡ് പിന്റോ,സണ്ണി മിറാൻഡ, സുധീർ, അരുൾ രാജ്, റാഷിദ് പയ്യന്നൂർ, ബിജു ഭവൻസ്, മിനി കൃഷ്ണ, അശോകൻ തിരുവനന്തപുരം എന്നിവർ സംസാരിച്ചു. ഫിറ സെക്രട്ടറി ചാൾസ് പി ജോർജ് സ്വാഗതവും ജീവ്സ് എരിഞ്ചേരി നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.