കെ.എം.സി.സി ‘അൽ മുസാഹദ്’ പദ്ധതി ലോഗോ പ്രകാശനം
text_fieldsകെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റി ‘അൽ മുസാഹദ്’ പദ്ധതി ലോഗോ പ്രകാശനം ഇക്ബാൽ മാവിലാടം നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റി നടപ്പിലാക്കുന്ന പാലിയേറ്റിവിനുള്ള കൈത്താങ് ‘അൽ മുസാഹദ്’ പദ്ധതിയുടെ ലോഗോ സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഇക്ബാൽ മാവിലാടം ജില്ല ആക്ടിങ് പ്രസിഡന്റ് ഫാറൂഖ് തെക്കേക്കാടിന് നൽകി പ്രകാശനം ചെയ്തു. കാസർകോട് മണ്ഡലം പരിധിയിലെ മുഴുവൻ വാർഡുകൾക്കും പ്രയോജനം കിട്ടുന്ന രീതിയിൽ കിടപ്പ് രോഗികൾക്ക് നൽകുന്ന ഐ.സി.യു ബെഡ്, വീൽ ചെയർ, എയർ മാട്രെസ് എന്നിവ നൽകുന്ന പദ്ധതിയാണ് ‘അൽ മുസാഹദ്’. ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് അസീസ് തളങ്കര അധ്യക്ഷത വഹിച്ചു. ജില്ല ആക്ടിങ് സെക്രട്ടറി ഖാലിദ് പള്ളിക്കര, വൈസ് പ്രസിഡന്റ് അബ്ദുല്ല കടവത്ത്, സുഹൈൽ ബല്ല, മണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദ് ശുഹൈബ് ഷെയ്ഖ്, സെക്രട്ടറി റഹീം ചേർക്കളം, അഹ്മദ് ആസാദ് നഗർ, കാഞ്ഞങ്ങാട് മണ്ഡലം ട്രഷറർ ഹസ്സൻ ബല്ല, സിദ്ദീഖ് ആലംപാടി എന്നിവർ സംബന്ധിച്ചു. ഉസ്മാൻ അബ്ദുല്ല സ്വാഗതവും നവാസ് പള്ളിക്കാൽ നന്ദിയും പറഞ്ഞു.

