ലോക്ഡൗണിൽ ജലീബും മഹബൂലയും
text_fieldsകുവൈത്ത് സിറ്റി: സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ തിരക്ക് കുറഞ്ഞ് ജലീബ് അൽ ശുയൂഖും മഹബൂലയും. ലോക ് ഡൗൺ കർഫ്യൂ പോലെ ആവുമോ എന്ന ആശങ്കയിലായിരുന്നു ആളുകൾ. എന്നാൽ, ആളുകളെ പുറത്തേക്കോ അകത്തേക്കോ പ്രവേശിപ്പിക ്കുന്നില്ല എന്നതൊഴിച്ചാൽ പ്രദേശത്തിനകത്തെ ജനജീവിതം സാധാരണമാണ്. പ്രദേശത്തിനകത്തെ സഞ്ചാരം അനുവദിക്കുന്നുണ്ട്. ബഖാലകളും റെസ്റ്റാറൻറുകളും കർഫ്യൂ സമയം വരെ തുറക്കുന്നുണ്ട്. വാഹനങ്ങൾ ഒാടുന്നു. പുറത്തേക്ക് വിടാത്തതിനാൽ ജോലിക്ക് പോവാനാവാതെ നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്. ഫെൻസിങ്ങും കോൺക്രീറ്റ് ബാരിക്കേഡുകളും സ്ഥാപിച്ച് വളഞ്ഞിരിക്കുകയാണ് പ്രദേശം. ചെക്പോയൻറുകളിൽ പൊലീസും സൈന്യവും നിലയുറപ്പിച്ചിട്ടുണ്ട്. ചില കമ്പനികൾ ലോക്ഡൗൺ സൂചനകൾ ലഭിച്ചതനുസരിച്ച് ജീവനക്കാരെ നേരത്തേതന്നെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു.
കോവിഡ് കൂടുതലായി റിപ്പോർട്ട് ചെയ്തത് മാത്രമല്ല. ജനങ്ങൾ അനിയന്ത്രിതമായി പുറത്തിറങ്ങി നടന്നത് കൂടിയാണ് ലോക്ഡൗൺ പ്രഖ്യാപിക്കാൻ കാരണം. െഎസൊലേഷനിലൂടെ കോവിഡ് നിയന്ത്രിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അതിനിടെ മറ്റു സ്ഥലങ്ങളിലേക്ക് കൂടി ലോക് ഡൗൺ വ്യാപിപ്പിക്കാനുള്ള സാധ്യത തള്ളാനാവില്ല. നേരത്തേ ഫർവാനിയയിൽ കൂടി ലോക്ഡൗൺ വരുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ജലീബിലും മഹബൂലയിലും പരിമിതപ്പെടുത്താനായിരുന്നു മിനിസ്റ്റീരിയൽ കൗൺസിൽ തീരുമാനം. കുവൈത്തിൽ മലയാളികളുടെ പ്രധാന താവളമാണ് ജലീബ് അൽ ശുയൂഖ്. മഹബൂലയിലും മലയാളികൾ ഒട്ടും കുറവല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
