കൃഷിയിടത്തിൽ വെട്ടുകിളി ശല്യം അധികൃതർ ജാഗ്രതയിൽ
text_fieldsവഫ്രയിലെ ഫാമിൽ കണ്ട വെട്ടുകിളികൾ
കുവൈത്ത് സിറ്റി: കുവൈത്തിെൻറ അതിർത്തി മേഖലകളിലെ കൃഷിയിടങ്ങളിൽ വെട്ടുകിളി ശല്യം ശ്രദ്ധയിൽപെട്ടതോടെ കാർഷിക, മത്സ്യവിഭവ അതോറിറ്റി ജാഗ്രതയിൽ. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിനൊപ്പമാണ് സൗദിയിൽനിന്ന് വെട്ടുകിളിക്കൂട്ടം കുവൈത്തിലെത്തിയത്. മണിക്കൂറിൽ 70 കിലോമീറ്ററിനു മുകളിൽ വേഗത്തിലാണ് കാറ്റ് വീശിയടിച്ചത്. എന്നാൽ, കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇപ്പോൾ സ്ഥിതി മെച്ചപ്പെട്ടു.
കുവൈത്തിെൻറ വടക്കൻ, തെക്കൻ മേഖലകളിൽ വീണ്ടും വെട്ടുകിളി ശല്യമുണ്ടാവാനുള്ള സാധ്യത അധികൃതർ കാണുന്നുണ്ട്. ഉദ്യോഗസ്ഥർ ഇൗ ഭാഗങ്ങളിൽ നിരീക്ഷണം നടത്തുന്നുണ്ട്. ആരെങ്കിലും വെട്ടുകിളി സാന്നിധ്യം കണ്ടാൽ (പ്രത്യേകിച്ച് കൃഷിയിടങ്ങളിൽ) ഫോേട്ടായും വിഡിയോയും എടുത്ത് അധികൃതരെ അറിയിക്കണം.
അതോറിറ്റിയുടെ ട്വിറ്റർ അക്കൗണ്ടിലൂടെയോ വാട്സ്ആപ്പിലൂടെയോ അറിയിക്കാം. വഫ്ര ഭാഗത്തുള്ളവർ 50314455 എന്ന വാട്സ്ആപ് നമ്പറിലും മറ്റു ഭാഗത്തുള്ളവർ 97982998 എന്ന നമ്പറിലുമാണ് അറിയിക്കേണ്ടത്. കുവൈത്തിലെ കൃഷിയിടങ്ങളിൽ കഴിഞ്ഞ രണ്ടു വർഷവും വെട്ടുകിളി ആക്രമണമുണ്ടായി. രാജ്യത്തെ പ്രധാന കാര്‍ഷിക മേഖലയായ വഫ്ര, അബ്ദലി ഭാഗങ്ങളില്‍ വെട്ടുകിളിക്കൂട്ടങ്ങള്‍ വിളനാശം വരുത്തി. ലക്ഷക്കണക്കിന് വരുന്ന വെട്ടുകിളികളെ തടയൽ എളുപ്പമല്ല.
രാസപ്രതിരോധ മരുന്നുകൾ തളിക്കുന്നത് വഴി വെട്ടുകിളികളെ കൊല്ലാനോ തുരത്താനോ കഴിയുമെന്നും കാർഷിക വിളകൾ കഴിക്കുന്നതിന് ആളുകൾക്ക് ദോഷമില്ലാത്തതാണ് ഇൗ മരുന്നുകളെന്നും കൃഷിവകുപ്പ് വ്യക്തമാക്കുന്നു. വിളക്ക് സംരക്ഷണ കവചമൊരുക്കിയാണ് കർഷകർ കഴിഞ്ഞ വർഷം പരമാവധി നാശം കുറച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

