സ്വദേശിവത്കരണം: സർക്കാർ സഹകരണം പോരെന്ന് പാർലമെൻറ് സമിതി
text_fieldsകുവൈത്ത് സിറ്റി: പൊതുമേഖലയിൽ കുവൈത്തിവത്കരണം സാധ്യമാക്കുന്ന കാര്യത്തിൽ സർക്ക ാർ സഹകരണം വേണ്ടവിധം ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം. അൽറായ് പത്രവുമായുള്ള അഭിമുഖത് തിൽ പാർലമെൻറിലെ സ്വദേശിവത്കരണ-മനുഷ്യവിഭവകാര്യ സമിതി മേധാവി ഖലീൽ അൽ സാലിഹ് എം.പിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സർക്കാർ വകുപ്പുകൾക്ക് നിശ്ചിത കാലത്തിനകം തോത് കണക്കാക്കി കുവൈത്തിവത്കരണം ഏർപ്പെടുത്തണമെന്ന നിർദേശം നൽകിയിട്ട് ഒന്നിലേറെ വർഷമായി. അതിനുശേഷം അതത് വകുപ്പുകൾ ഇക്കാര്യത്തിൽ കൈവരിച്ച പുരോഗതി സംബന്ധിച്ച റിപ്പോർട്ടുകൾ സമിതി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
എന്നാൽ, ഓരോ വകുപ്പും പഴയ കണക്കുകൾ തിരുത്തലുകൾവരുത്തി സമർപ്പിക്കുകയല്ലാതെ കൂടുതൽ കുവൈത്തികളെ നിയമിക്കുന്നില്ലെന്ന് എം.പി കുറ്റപ്പെടുത്തി. സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ വർധിച്ചുവരുമ്പോഴാണ് ഇക്കാര്യത്തിൽ ഉദാസീനത നടക്കുന്നതും പിൻവാതിൽ വഴി വിദേശികളുടെ നിയമനം നടക്കുന്നതും. വിദ്യാഭ്യാസംപോലുള്ള ചില മന്ത്രാലയങ്ങൾ അയോഗ്യരായ വിദേശികളുടെ റിക്രൂട്ടുമെൻറിൽ ഉറച്ചുനിൽക്കുകയാണ്. യോഗ്യതയില്ലാത്ത അധ്യാപകരുടെ റിക്രൂട്ട്മെൻറ് വിദ്യാഭ്യാസ നിലവാരം ദുർബലപ്പെടാൻ ഇടയാക്കുമെന്ന് ലോകബാങ്ക് നിരവധി തവണ മുന്നറിയിപ്പ് നൽകിയതാണ്.
മന്ത്രാലയങ്ങളുടെ സഹകരണക്കുറവ് ചൂണ്ടിക്കാട്ടി പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിമിന് കുവൈത്തിവത്കരണത്തിലെ പുരോഗതി സംബന്ധിച്ച് വിശദവിവരം കൈമാറുമെന്നും ഖലീൽ അൽ സാലിഹ് എം.പി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
