സ്വദേശിവത്കരണം പൂർത്തിയാക്കേണ്ട വർഷം 2028 ആക്കി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ സർക്കാർ വകുപ്പുകളിൽനിന്ന് വിദേശികളെ പൂർണമായി ഒഴിവാക്കി സ്വദേശികളെ നിയമിക്കുന്നതിെൻറ കാലപരിധി നീട്ടി. പുതിയ തീരുമാനപ്രകാരം 2028 ആണ് പൊതുമേഖലയിൽ സമ്പൂർണ സ്വദേശിവത്കരണം സാധ്യമാക്കേണ്ട വർഷം. ബന്ധപ്പെട്ട സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നേരേത്ത അഞ്ചു വർഷത്തിനുള്ളിൽ അതായത് 2023 ആവുന്നതോടെ സർക്കാർ മേഖല പൂർണമായി സ്വദേശിവത്കരിക്കുമെന്നായിരുന്നു അധികൃതർ വ്യക്തമാക്കിയിരുന്നത്. ഇപ്പോഴത്തെ സ്ഥിതിക്ക് അഞ്ചുവർഷം കൊണ്ടിത് നടപ്പാക്കുന്നതിന് പ്രയാസമുണ്ടെന്ന വിലയിരുത്തലാണ് സർക്കാറിനുള്ളത്. പ്രത്യേകിച്ച് ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മന്ത്രാലയങ്ങളിൽ വിദേശ ജീവനക്കാരെ ആശ്രയിക്കേണ്ട നിർബന്ധിത സാഹചര്യമാണുള്ളത്. ഈ മേഖലകളിൽ വിദേശികൾ ചെയ്തുകൊണ്ടിരുന്ന ജോലികൾ ചെയ്യാൻ പ്രാപ്തരായ കുവൈത്തികളെ കണ്ടെത്തുകയാണ് ആദ്യമായി ചെയ്യേണ്ടത്.
ബിരുദം നേടി പുറത്തിറങ്ങുന്ന കുവൈത്തി ഉദ്യോഗാർഥികൾക്ക് മതിയായ പരിശീലനം നൽകാനും മറ്റും കാലതാമസം നേരിടും. അതുപോലെ ഇപ്പോൾ വിദേശികൾ ചെയ്യുന്നതും സ്വദേശികൾ ചെയ്യാൻ മടിക്കുന്നതുമായ നിരവധി ജോലികൾ വേറെയുമുണ്ട്. ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാനും ബദൽ സംവിധാനം നടപ്പാക്കാനും ചുരുങ്ങിയത് 10 വർഷമെങ്കിലും വേണ്ടിവരുമെന്നാണ് സർക്കാറിെൻറ പുതിയ നിരീക്ഷണം.
വിദ്യാഭ്യാസ മന്ത്രാലയം 570 വിദേശ അധ്യാപകരെ നിയമിക്കുന്നു
കുവൈത്ത് സിറ്റി: വിദ്യാഭ്യാസ മന്ത്രാലയം 11 വിഷയങ്ങളിലായി 570 വിദേശ അധ്യാപകരെ നിയമിക്കാനൊരുങ്ങുന്നു. വിവിധ സ്കൂളുകളിൽ അധ്യാപകക്ഷാമം അനുഭവപ്പെടുന്നതിനെ തുടർന്നാണ് അടിയന്തരമായി റിക്രൂട്ട്മെൻറിന് ഒരുങ്ങുന്നത്. അടുത്ത ദിവസങ്ങളിൽ ഇതിനായി അപേക്ഷ സ്വീകരിച്ചുതുടങ്ങുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് അൽഖബസ് ദിനപത്രം റിപ്പോർട്ട് ചെയ്തു.
ഇംഗ്ലീഷ്, ഫ്രഞ്ച്, കണക്ക്, ഫിസിക്സ്, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളിൽ ആവശ്യമായത്ര കുവൈത്തികളെ അധ്യപകരായി ലഭിക്കുന്നില്ല.
ഇതേത്തുടർന്നാണ് സ്വദേശിവത്കരണ വാദം ശക്തിപ്പെടുന്നതിനിടയിലും വിദേശികളായ സ്പെഷലിസ്റ്റ് അധ്യാപകർക്ക് വാതിൽ തുറന്നിട്ടത്. ബേസിക് എജുക്കേഷൻ, 18 സ്പെഷൈലസ്ഡ് വിഷയങ്ങൾ എന്നിവയിൽ കുവൈത്തി ബിരുദധാരികളെ കഴിഞ്ഞയാഴ്ച ജോലിക്ക് ക്ഷണിച്ചിരുന്നു. ഇതിന് വേണ്ടത്ര പ്രതികരണമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
