സ്വദേശിവത്കരണം: ഒഴിവാക്കാവുന്ന വിദേശികൾ ആരൊക്കെയെന്ന് ജൂലൈ മുതൽ അറിയാം
text_fieldsകുവൈത്ത് സിറ്റി: സ്വദേശിവത്കരണം ഏർപ്പെടുത്തുന്നതിെൻറ ഭാഗമായി സർക്കാർമേഖലയിൽനിന്ന് ഒഴിവാക്കാവുന്ന വിദേശികൾ ആരൊക്കെയെന്ന് നിശ്ചയിക്കൽ ജൂലൈ ഒന്നിന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. അടുത്ത അഞ്ച് വർഷത്തിനിടെ പൊതുമേഖലയിൽ കുവൈത്തിവത്കരണം പൂർണമാക്കണമെന്ന തീരുമാനത്തിെൻറകൂടി ഭാഗമായാണിത്. സിവിൽ സർവിസ് കമീഷൻ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഓരോ വകുപ്പിൽ നിന്നും ഒഴിവാക്കേണ്ട വിദേശികൾ എത്രയായിരിക്കണമെന്നത് സിവിൽ സർവിസ് കമീഷൻ ഇതിനകം കണക്കാക്കിയിട്ടുണ്ട്. ഇതനുസരിച്ച് വിദ്യാഭ്യാസമന്ത്രാലയത്തിൽനിന്നാണ് കൂടുതൽ വിദേശികളെ ഒഴിവാക്കുക. അധ്യാപകരും അധ്യാപകേതര ജീവനക്കാരുമായി 1507 വിദേശികൾക്കാണ് വിദ്യാഭ്യാസ മന്ത്രാലയത്തിൽ ജോലി നഷ്ടപ്പെടുക. തുടർന്ന് കൂടുതൽ വിദേശികളെ മാറ്റിനിർത്തുക ഔഖാഫ്-ഇസ്ലാമിക മന്ത്രാലയത്തിൽ നിന്നാണ്. 436 വിദേശ ജീവനക്കാരെയാണ് ഔഖാഫിൽനിന്ന് ഒഴിവാക്കാൻ നിർദേശം നൽകിയത്.
ആരോഗ്യമന്ത്രാലയം (273), ജല-വൈദ്യുതി മന്ത്രാലയം (158), പൊതുമരാമത്ത് മന്ത്രാലയം (40), വാർത്താവിനിമയം (35), കുവൈത്ത് മുനിസിപ്പാലിറ്റി (70), സിവിൽ സർവിസ് കമീഷൻ (20), വിദേശകാര്യമന്ത്രാലയം (11), പ്രതിരോധം (6), ധനകാര്യമന്ത്രാലയം (11), കാർഷിക-മത്സ്യവിഭവം (24) എന്നിങ്ങനെയാണ് ഇതര മന്ത്രാലയങ്ങളിൽനിന്നും വകുപ്പുകളിൽനിന്നും ഒഴിവാക്കാൻ തീരുമാനിച്ച വിദേശികളുടെ എണ്ണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
