Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right17,000...

17,000 സ്വ​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ലി​ല്ല; ഉട​മ​ക​ൾ​ക്ക്​ താ​ൽ​പ​ര്യം വി​ദേ​ശി​ക​ളെ

text_fields
bookmark_border
17,000 സ്വ​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ലി​ല്ല; ഉട​മ​ക​ൾ​ക്ക്​ താ​ൽ​പ​ര്യം വി​ദേ​ശി​ക​ളെ
cancel

കു​വൈ​ത്ത്​ സി​റ്റി: രാ​ജ്യ​ത്ത്​ 17,000 സ്വ​ദേ​ശി​ക​ൾ തൊ​ഴി​ലി​ല്ലാ​ത്ത​വ​രാ​യു​ണ്ടെ​ന്ന്​ റി​പ്പോ​ർ​ട്ട്. സി​വി​ൽ സ​ർ​വി​സ്​ ക​മീ​ഷ​നി​ൽ തൊ​ഴി​ലി​നാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​രു​ടെ പ​ട്ടി​ക അ​ടി​സ്ഥാ​ന​മാ​ക്കി അ​ൽ അ​ൻ​ബ ദി​ന​പ​ത്ര​മാ​ണ്​ റി​പ്പോ​ർ​ട്ട്​ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ മേ​യി​ൽ 14,822 പേ​രു​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്താ​ണി​ത്. 
പു​രു​ഷ​ന്മാ​രെ അ​പേ​ക്ഷി​ച്ച് സ്വ​ദേ​ശി സ്​​ത്രീ​ക​ളി​ലാ​ണ് തൊ​ഴി​ലി​ല്ലാ​യ്മ കൂ​ടു​ത​ൽ. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ തൊ​ഴി​ലു​ട​മ​ക​ൾ​ക്ക്​ സ്വ​ദേ​ശി​ക​ളെ ജോ​ലി​ക്കു​വെ​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ല. കൂ​ടു​ത​ൽ ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത​യു​ള്ള വി​ദേ​ശി​ക​ളെ താ​ര​ത​മ്യേ​ന കു​റ​ഞ്ഞ ശ​മ്പ​ള​ത്തി​ന്​ നി​യ​മി​ക്കാ​നാ​ണ്​ തൊ​ഴി​ലു​ട​മ​ക​ൾ​ക്ക്​ താ​ൽ​പ​ര്യം. സ്വ​ദേ​ശി​ക​ളി​ൽ പ​രി​ച​യ​സ​മ്പ​ന്ന​ർ​ക്കാ​ണ്​ ഡി​മാ​ൻ​ഡ്.

സ്വ​ദേ​ശി​വ​ത്​​ക​ര​ണം സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ ബ​ജ​റ്റി​നെ ബാ​ധി​ക്കു​ന്നു
കു​വൈ​ത്ത്​ സി​റ്റി: സ്വ​ദേ​ശി​വ​ത്​​ക​ര​ണ ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ ബ​ജ​റ്റി​നെ ബാ​ധി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ധ​ന​മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത​വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്​ അ​ൽ അ​ൻ​ബ ദി​ന​പ​ത്ര​മാ​ണ്​ ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. 
വ​ർ​ഷ​ങ്ങ​ളാ​യി ജോ​ലി​യെ​ടു​ക്കു​ന്ന വി​ദേ​ശി​ക​ളെ കൂ​ട്ട​ത്തോ​ടെ പി​രി​ച്ചു​വി​ടു​േ​മ്പാ​ൾ ഇ​ൻ​ഡെ​മി​നി​റ്റി അ​ട​ക്കം വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​ൻ ത​ന്നെ കോ​ടി​ക്ക​ണ​ക്കി​ന്​ ദീ​നാ​ർ വേ​ണ്ടി​വ​രു​ന്നു. വി​ദേ​ശി​ക​ളെ അ​പേ​ക്ഷി​ച്ച്​ സ്വ​ദേ​ശി​ക​ൾ​ക്ക്​ കൂ​ടു​ത​ൽ ശ​മ്പ​ള​വും മ​റ്റ്​ ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കു​ക​യും വേ​ണം. മ​റ്റു രാ​ജ്യ​ക്കാ​രെ മാ​റ്റി കു​വൈ​ത്ത്​ പൗ​ര​ന്മാ​രെ നി​യ​മി​ക്കു​േ​മ്പാ​ൾ ശ​മ്പ​ള​യി​ന​ത്തി​ൽ മാ​ത്രം പ്ര​തി​വ​ർ​ഷം ശ​ത​കോ​ടി ദീ​നാ​ർ സ​ർ​ക്കാ​റി​ന്​ അ​ധി​ക​ച്ചെ​ല​വു​ണ്ടാ​വു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ൽ. പൊ​തു​മേ​ഖ​ല​യി​ലെ സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കു​മി​ട​യി​ലെ ശ​രാ​ശ​രി ശ​മ്പ​ള വ്യ​ത്യാ​സം 820 ദീ​നാ​ർ ആ​ണ്. സ്വ​ദേ​ശി​ക​ൾ മാ​സം ശ​രാ​ശ​രി 680 ദീ​നാ​ർ വാ​ങ്ങു​േ​മ്പാ​ൾ കു​വൈ​ത്തി​ക​ളു​ടെ ശ​രാ​ശ​രി ശ​മ്പ​ളം 1500 ദീ​നാ​ർ ആ​ണ്. ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത​യി​ലും വി​ദേ​ശി​ക​ൾ​ക്കൊ​പ്പ​മെ​ത്താ​ൻ സ്വ​ദേ​ശി​ക​ൾ​ക്കാ​വു​ന്നി​ല്ല. വി​വി​ധ വ​കു​പ്പു​ക​ൾ കൂ​ടു​ത​ൽ ബ​ജ​റ്റ്​ ആ​വ​ശ്യ​പ്പെ​ട്ട്​ ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്​ ക​ത്ത്​ ന​ൽ​കി​യ​താ​യാ​ണ്​ വി​വ​രം. 
എ​ന്നാ​ൽ, അ​നു​വ​ദി​ച്ച ബ​ജ​റ്റി​ന​ക​ത്തു​നി​ന്ന്​ പ്ര​വ​ർ​ത്തി​ക്കാ​നാ​ണ്​ ധ​ന​മ​ന്ത്രാ​ല​യം ന​ൽ​കി​യ മ​റു​പ​ടി. ന​വം​ബ​ർ അ​വ​സാ​നം വ​രെ​യു​ള്ള ബ​ജ​റ്റ്​ ക​മ്മി 2.4 ശ​ത​കോ​ടി ദീ​നാ​റാ​ണ്. മാ​ർ​ച്ചോ​ടെ ഇ​ത്​ 4.9 ശ​ത​കോ​ടി ദീ​നാ​ർ എ​ത്തു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ​ക്ക്​ അ​ധി​ക വി​ഹി​തം ന​ൽ​കു​ന്ന​ത്​ രാ​ജ്യ​ത്തി​​െൻറ ബ​ജ​റ്റ്​ ക​ണ​ക്കു​കൂ​ട്ട​ലു​ക​ളെ ത​കി​ടം​മ​റി​ക്കും. 

സ്വ​ദേ​ശി​വ​ത്​​ക​ര​ണ നീ​ക്ക​ങ്ങ​ൾ ശ​ക്​​ത​മാ​യി തു​ട​രു​​​േ​മ്പാ​ഴും രാ​ജ്യ​ത്തെ മൊ​ത്തം തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ സ്വ​ദേ​ശി​ക​ളു​ടെ തോ​ത്​ കു​റ​ഞ്ഞു​വ​രു​ന്ന​തി​നെ ആ​ശ​ങ്ക​യോ​ടെ​യാ​ണ്​ അ​ധി​കൃ​ത​ർ കാ​ണു​ന്ന​ത്. രാ​ജ്യ​ത്ത്​ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ഞ്ചു​വ​ർ​ഷ​ത്തെ ക​ർ​മ​പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. സം​രം​ഭ​ക രം​ഗ​ത്തേ​ക്ക്​ ഇ​റ​ങ്ങു​ന്ന​വ​ർ​ക്ക്​ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ചെ​യ്യാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്​​ഞാ​ബ​ദ്ധ​മാ​ണ്​. എ​ന്നാ​ൽ, എ​ല്ലാ പ്രോ​ത്സാ​ഹ​ന​വും ന​ൽ​കി​യി​ട്ടും പ്ര​തീ​ക്ഷി​ച്ച പോ​ലെ സ്വ​ദേ​ശി യു​വാ​ക്ക​ൾ സം​രം​ഭ​ക​രാ​യി മാ​റു​ന്നി​ല്ലെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ടു​ക​ൾ. സ​ർ​ക്കാ​ർ ജോ​ലി​ക്കാ​ണ്​ ഭൂ​രി​ഭാ​ഗം സ്വ​ദേ​ശി​ക​ളും താ​ൽ​പ​ര്യ​പ്പെ​ടു​ന്ന​ത്. പ്ര​തി​വ​ർ​ഷം 30,000 സ്വ​ദേ​ശി​ക​ൾ ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി പു​റ​ത്തി​റ​ങ്ങു​ന്നു. ഇ​വ​ർ​ക്കെ​ല്ലാം തൊ​ഴി​ൽ ന​ൽ​കാ​ൻ സ​ർ​ക്കാ​റി​ന്​ ക​ഴി​യി​ല്ലെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്. മു​ൻ​കാ​ല​ത്തെ പോ​ലെ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ വ്യാ​പ​ക നി​യ​മ​ന​ത്തി​ന്​ ബ​ജ​റ്റ്​ ക​മ്മി​യും വ​രു​മാ​ന​ക്കു​റ​വും സ​ർ​ക്കാ​റി​നെ അ​നു​വ​ദി​ക്കു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newslocalization
News Summary - localization-kuwait-gulf news
Next Story