Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വായ്പ തിരിച്ചടവ്: തൊഴിലാളികളുടെ ശമ്പളത്തിൽ നിന്ന് 10 ശതമാനത്തിൽ കൂടുതൽ കുറക്കരുത്
text_fieldsbookmark_border
കുവൈത്ത് സിറ്റി: വായ്പ തിരിച്ചടക്കാനായി തൊഴിലാളികളുടെ ശമ്പളത്തിൽ നിന്ന് 10 ശതമാനത്തിൽ കൂടുതൽ കുറക്കരുതെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. തൊഴിൽ കരാറിൽ പറഞ്ഞ ശമ്പളം കരാർ കാലയളവിൽ കുറക്കാനും പാടില്ലന്നും തൊഴിലുടമകൾക്ക് നിർദേശം നൽകി. തൊഴിലുടമക്ക് നൽകാനുള്ള കടങ്ങൾക്കായി ശമ്പളത്തിൽ നിന്ന് ഈടാക്കാവുന്ന തുകക്കാണ് 10 ശതമാനം പരിധി.
ഈ തുകക്ക് പലിശ ഈടാക്കാനും പാടില്ല. മറ്റ് ബാധ്യതകൾ ഉൾപ്പെടെ ശമ്പളത്തിൽ നിന്ന് ആകെ കുറക്കാവുന്ന തുക 25 ശതമാനത്തിൽ കൂടരുതെന്നും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വ്യക്തമാക്കി. തൊഴിലാളികളുടെ ശമ്പളവും സാമ്പത്തിക അവകാശങ്ങളും സംരക്ഷിക്കാനാണ് ഈ നിർദേശങ്ങൾ.
Next Story

