മറൈൻ ഷൂട്ടിങ് റേഞ്ചിൽ ലൈവ് ഫയർ അഭ്യാസം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് നാവികസേന തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മറൈൻ ഷൂട്ടിങ് റേഞ്ചിൽ ലൈവ് ഫയർ അഭ്യാസങ്ങൾ നടത്തുമെന്ന് ആർമിയുടെ മോറൽ ഗൈഡൻസ് ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടറേറ്റ് അറിയിച്ചു.
റാസ് അൽ-ജുലൈയയിൽനിന്ന് 16.5 നോട്ടിക്കൽ മൈൽ കിഴക്കായി ഖറുഹ് ദ്വീപ് വരെയും, റാസ് അൽ-സൗറിന് കിഴക്ക് ആറ് നോട്ടിക്കൽ മൈൽ അകലെ ഉം അൽ-മറാഡിം ദ്വീപ് വരെയും വ്യാപിക്കുന്ന മറൈൻ ഷൂട്ടിങ് റേഞ്ചിലാണ് അഭ്യാസങ്ങൾ നടക്കുന്നത്.
രാവിലെ ഏഴു മുതൽ വൈകീട്ട് ആറു വരെ അഭ്യാസം തുടരും. പൊതുജനങ്ങൾ പരിശീലന സമയത്ത് ഈ പ്രദേശത്തേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കണമെന്ന് പൗരന്മാരോടും താമസക്കാരോടും ഡയറക്ടറേറ്റ് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

