സാ​ഹി​ത്യോ​ത്സ​വ് 2018: ബ്രോ​ഷ​ർ പ്ര​കാ​ശ​നം 

12:47 PM
05/12/2018
ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി ദേ​ശീ​യ സാ​ഹി​ത്യോ​ത്സ​വി​െൻറ ബ്രോ​ഷ​ർ ടി.​വി.​എ​സ് ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ഡോ. ​ഹൈ​ദ​ർ അ​ലി ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ ഹ​കീം ദാ​രി​മി​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു
കു​വൈ​ത്ത് സി​റ്റി: ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി ദേ​ശീ​യ സാ​ഹി​ത്യോ​ത്സ​വ് ജ​നു​വ​രി നാ​ലി​ന് ഖൈ​ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ളി​ൽ ന​ട​ക്കും. 
ബ്രോ​ഷ​ർ പ്ര​കാ​ശ​നം ടി.​വി.​എ​സ് ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ഡോ. ​ഹൈ​ദ​ർ അ​ലി ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ ഹ​കീം ദാ​രി​മി​ക്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു. യൂ​നി​റ്റ്, സെ​ക്ട​ർ, സെ​ൻ​ട്ര​ൽ ത​ല​ങ്ങ​ളി​ലാ​യി മി​ക​വ്​ തെ​ളി​യി​ക്കു​ന്ന​വ​രാ​ണ്​ നാ​ഷ​ന​ൽ ത​ല​ത്തി​ൽ മാ​റ്റു​ര​ക്കു​ക. 
ദേ​ശീ​യ ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന പ്ര​തി​ഭ​ക​ൾ​ക്ക് ജി.​സി.​സി ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം.
 കി​ഡ്സ്, പ്രൈ​മ​റി, ജൂ​നി​യ​ർ, സെ​ക്ക​ൻ​ഡ​റി, സീ​നി​യ​ർ, ജ​ന​റ​ൽ വി​ഭാ​ഗ​ങ്ങ​ളാ​യാ​ണ് മ​ത്സ​രം. ക​ലാ സാ​ഹി​ത്യ​രം​ഗ​ത്തെ പ്ര​മു​ഖ​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​യെ​ത്തും. 
ആ​ർ.​എ​സ്.​സി യൂ​നി​റ്റ് ക​മ്മി​റ്റി മു​ഖേ​ന ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കു​ക. 
ര​ജി​സ്ട്രേ​ഷ​ന് 51584188, 55344665, 99250 916 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.
Loading...
COMMENTS