സമ്പന്നരാജ്യങ്ങളുടെ പട്ടിക: കുവൈത്ത് പതിനേഴാമത്
text_fieldsകുവൈത്ത് സിറ്റി: ലോകത്തിലെ സമ്പന്നരാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് 17ാമത്. അമേരിക്കൻ വെബ്സൈറ്റായി 24/7 വാൾസ്ട്രീറ്റാണ് പട്ടിക പുറത്തുവിട്ടത്. അറബ് ലോകത്ത് ഖത്തറും യു.എ.ഇയുമാണ് കുവൈത്തിന് മുന്നിലുള്ളത്.
ഖത്തർ ലോകത്ത് രണ്ടാം സ്ഥാനത്തും യു.എ.ഇ ഏഴാം സ്ഥാനത്തുമാണ്. സൗദി ലോകതലത്തിൽ 25ാം സ്ഥാനത്തുണ്ട്. മക്കാവു ആണ് ഏറ്റവും സമ്പന്നരാജ്യം. സിംഗപ്പൂർ മൂന്നാമതും ബർമുഡ നാലാമതും ലക്സംബർഗ് അഞ്ചാം സ്ഥാനത്തുമാണ്.
വിവിധ ഏജൻസികൾ നടത്തുന്ന പഠനങ്ങളിലെ മാനദണ്ഡങ്ങളിലെ വ്യത്യാസം കാരണം സമ്പന്നരാജ്യങ്ങളുടെ പട്ടികയിൽ മാറ്റംവരാറുണ്ട്. കോവിഡ് പ്രതിസന്ധിയിൽ മുഖ്യവരുമാനമായ എണ്ണവില കൂപ്പുകുത്തിയിട്ടും കുവൈത്ത് സമ്പദ് വ്യവസ്ഥയുടെ അടിത്തറ ഭദ്രമാണ്. ബജറ്റ് കമ്മി കാണിക്കുന്നുവെങ്കിലും മുൻകാല നീക്കിയിരിപ്പും നിക്ഷേപങ്ങളും രാജ്യത്തിന് കരുത്തുപകരുന്നു.
ബജറ്റ് മിച്ചമുള്ള വർഷങ്ങളിൽ വൻതുക കുവൈത്ത് വിവിധ രാജ്യങ്ങളിൽ നിക്ഷേപിച്ചിട്ടുണ്ട്. അതേസമയം, ലിക്വിഡിറ്റി ക്ഷാമം കാരണം നടപ്പുവർഷം കടമെടുക്കേണ്ട സ്ഥിതിയുണ്ട്. ഇത് രാജ്യത്തിെൻറ സമ്പദ് വ്യവസ്ഥയുടെ അടിത്തറയെ ബാധിക്കുന്നതല്ല എന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

