പൊലീസ് പരിശോധനക്കിടെ മദ്യം ഉപേക്ഷിച്ച് വിൽപനക്കാരൻ രക്ഷപ്പെട്ടു
text_fieldsകുവൈത്ത് സിറ്റി: പൊലീസ് പരിശോധനക്കിടെ മദ്യം ഉപേക്ഷിച്ച് വിൽപനക്കാരൻ രക്ഷപ്പെട്ടു. അബ്ദുല്ല അൽ മുബാറക് ഏരിയയിലാണ് സംഭവം. പതിവ് പട്രോളിങ്ങിനിടെ ഒറ്റപ്പെട്ട സ്ഥലത്ത് വാഹനം പാർക്ക് ചെയ്തിരിക്കുന്നത് കണ്ട പൊലീസ് ഉദ്യോഗസ്ഥർ പരിശോധിക്കാൻ അടുത്തെത്തിയപ്പോൾ ഡ്രൈവർ രക്ഷപ്പെടുകയായിരുന്നു. അടുത്തുള്ള മരത്തിന് സമീപം രണ്ട് പെട്ടി മദ്യം ഉപേക്ഷിച്ചാണ് ഡ്രൈവർ കടന്നുകളഞ്ഞത്.
പെട്ടിയിൽ നിന്ന് ഇറക്കുമതി ചെയ്ത 33 ബോട്ടിൽ മദ്യവും എട്ട് പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകളിൽ സൂക്ഷിച്ചിരുന്ന പ്രാദേശികമായി നിർമിച്ച മദ്യവും കണ്ടെത്തി. വാഹനത്തിന്റെ നമ്പർ ഉപയോഗിച്ച് രക്ഷപ്പെട്ടയാളെ പിടികൂടാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

