കുവൈത്തിൽ 140 ബാരൽ മദ്യം പിടികൂടി
text_fieldsസുബ്ബിയ്യയിലെ മദ്യനിർമാണ കേന്ദ്രത്തിൽ പരിശോധന നടത്തിയപ്പോൾ
കുവൈത്ത് സിറ്റി: കുവൈത്തിൽ മദ്യനിർമാണ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ 140 ബാരൽ മദ്യം പിടികൂടി. സുബ്ബിയ്യയിലാണ് നേപ്പാൾ പൗരന്മാർ മദ്യനിർമാണ കേന്ദ്രം നടത്തിയിരുന്നത്. സമീപ ഭാഗത്ത് ദുർഗന്ധം വന്നതോടെയാണ് സുരക്ഷ ഉദ്യോഗസ്ഥർ കെട്ടിടത്തിനകത്ത് പരിശോധന നടത്തിയത്. മദ്യനിർമാണത്തിനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. തൊഴിലാളികളുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ചപ്പോൾ ഇവർ അനധികൃതമായാണ് രാജ്യത്ത് താമസിക്കുന്നതെന്നും വ്യക്തമായി. പ്രതികളെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

