മദ്യം: പ്രവാചകമുന്നറിയിപ്പ് പ്രസക്തമായ ഘട്ടം -ശുക്കൂർ മൗലവി
text_fieldsഐ.സി.എഫ് ഫഹാഹീൽ സെൻട്രൽ മീലാദ് സംഗമത്തിൽ അബ്ദുൽ ഹക്കീം ദാരിമി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: മദ്യം അടക്കമുള്ള ലഹരിപദാർഥങ്ങൾ തിന്മകളുടെ മാതാവാണെന്ന പ്രവാചകമുന്നറിയിപ്പ് ഏറെ പ്രസക്തമാവുകയാണെന്ന് ഐ.സി.എഫ് കുവൈത്ത് നാഷനൽ ഫിനാൻസ് സെക്രട്ടറി ശുക്കൂർ മൗലവി കൈപ്പുറം. ഐ.സി.എഫ് ഫഹാഹീൽ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച 'തിരുനബി (സ) പ്രപഞ്ചത്തിന്റെ വെളിച്ചം' മീലാദ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നരബലിയടക്കം കേരളത്തിൽ നടക്കുന്ന ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങൾക്ക് പിന്നിലുള്ള പ്രതികളെല്ലാം മദ്യത്തിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും അടിമകളാണ്.
മാതാപിതാക്കളെയും മക്കളെയും ജീവിതപങ്കാളിയേയുമൊക്കെ പീഡിപ്പിക്കുന്നവർ അധികരിക്കുന്നതിന് പ്രചോദനം ലഹരിയാണ്. വിദ്യാഭ്യാസവും സംസ്കാരവും നശിച്ച് മൃഗങ്ങളെ പോലും നാണിപ്പിക്കുന്നതരത്തിൽ തരംതാഴുന്നതിന് ലഹരി ഉപയോഗം കാരണമാവുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മംഗഫ് മെമ്മറീസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ ശംസുദ്ദീൻ കാമിൽ സഖാഫി അധ്യക്ഷത വഹിച്ചു. മുഹമ്മദ് നൗഫൽ ബാഖവി ഹുബ്ബുറസൂൽ പ്രഭാഷണം നടത്തി. ഐ.സി.എഫ് കുവൈത്ത് നാഷനൽ പ്രസിഡന്റ് അബ്ദുൽ ഹക്കീം ദാരിമി പ്രാർഥനക്ക് നേതൃത്വം നൽകി. സ്വാദിഖ് തങ്ങൾ സ്വാഗതവും റാഷിദ് നരിക്കോട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

