മദ്യ നിർമാണം: രണ്ട് വിദേശികൾ പിടിയിൽ
text_fieldsമദ്യനിർമാണ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ പിടിയിലായവർ
കുവൈത്ത് സിറ്റി: മദ്യനിർമാണ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ രണ്ട് വിദേശികൾ പിടിയിലായി. ഹവല്ലിയിലെ കേന്ദ്രത്തിലാണ് റെയ്ഡ് നടത്തിയത്. നിരവധി മദ്യക്കുപ്പികളും മദ്യ നിർമാണ ഉപകരണങ്ങളും പിടികൂടി. റെസിഡൻഷ്യൽ കെട്ടിടത്തിൽ നിയമവിരുദ്ധ പ്രവർത്തനം നടക്കുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തിൽ കുറച്ചുദിവസമായി നിരീക്ഷണത്തിലായിരുന്നു. ജനറൽ ഫർറാജ് അൽ സൗബിയുടെ നിർദേശപ്രകാരം കഴിഞ്ഞ ദിവസം രാവിലെ റെയ്ഡ് നടത്തി. പ്രതികളെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

