മദ്യനിർമാണം: ആറു പേർ പിടിയിൽ
text_fieldsപ്രതികളും പിടികൂടിയ മദ്യവും
കുവൈത്ത്സിറ്റി: മദ്യ നിർമാണം , വിൽപന എന്നിവക്കെതിരായ നടപടികൾ തുടരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ പ്രാദേശികമായി മദ്യം നിർമിച്ച ആറു പേർ പിടിയിലായി. ഇവരിൽ നിന്ന് 58 മദ്യം നിറച്ച ബാരലുകൾ, 178 കുപ്പി മദ്യം, വിൽപനയിൽ നിന്ന് ലഭിച്ച തുക എന്നിവ കണ്ടെടുത്തു.
ക്രിമിനൽ സെക്യൂരിറ്റി സെക്ടർ നടത്തിയ പരിശോധനയിൽ സാൽമിയയിലെ ഒരു അപ്പാർട്ട്മെന്റിൽ നിന്നാണ് നാലു പേരെ അറസ്റ്റു ചെയ്തത്. ഇവിടം കേന്ദ്രീകരിച്ച് ഇവർ മദ്യം നിർമിക്കുകയും വ്യാപാരം നടത്തിവരുകയുമായിരുന്നു.
മദ്യം നിറച്ച 58 ബാരലുകളും വിൽപനക്ക് തയാറാക്കിയ 76 കുപ്പികളും ഇവരിൽ നിന്ന് കണ്ടെടുത്തു. അഹമ്മദി ഗവർണറേറ്റ് നടത്തിയ പരിശോധനയിലാണ് മറ്റു രണ്ടു പേർ പിടിയിലായത്. വിൽപനക്കു തയാറാക്കിയ 102 കുപ്പി മദ്യവും വിൽപനയിൽ നിന്ന് ലഭിച്ച തുകയും ഇവരുടെ പക്കൽ നിന്ന് കണ്ടെത്തി. പ്രതികളെയും പിടികൂടിയ വസ്തുക്കളും നിയമനടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.

