കൂട്ടിൽ വളർത്തിയ നിലയിൽ സിംഹം; മൃഗശാലയിലേക്ക് മാറ്റി
text_fieldsകുവൈത്ത് സിറ്റി: കബ്ദിൽ കൂട്ടിൽ വളർത്തിയ നിലയിൽ സിംഹത്തെ കണ്ടെത്തി. പരിസ്ഥിതി പൊലീസും പൊലീസ് പട്രോളിങ് സംഘവും ഉടൻ സ്ഥലത്തെത്തി ഉടമയെ വിളിച്ചുവരുത്തി. രണ്ട് മാസം പ്രായമുള്ള സിംഹം തന്റേതാണെന്നും കൂട്ടിൽ സൂക്ഷിച്ചിരിക്കുകയാണെന്നും ഉടമ സമ്മതിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
തുടർന്ന് ഉദ്യോഗസ്ഥരെത്തി സിംഹത്തെ മൃഗശാലയിലേക്ക് മാറ്റി. വന്യമൃഗത്തെ സൂക്ഷിച്ചതിന് ഉടമക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരുകയാണ്. സിംഹത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

