കുവൈത്തിൽ നേരിയ ഭൂചലനം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ നേരിയ ഭൂചലനം. തിങ്കളാഴ്ച രാവിലെ 11.32നാണ് റിക്ടർ സ്കെയിലിൽ 4.5 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. എവിടെയും അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കുവൈത്ത് സിറ്റി, അഹ്മദി, വഫ്ര, റിഗ്ഗഇ തുടങ്ങിയ ഭാഗങ്ങളിൽ വീടുകളിലെ ഫർണിച്ചറുകൾക്ക് ഇളക്കം ശ്രദ്ധയിൽപെട്ടതോടെ ജനങ്ങൾ പുറത്തിറങ്ങി നിന്നു.
ആശങ്കപ്പെടാനില്ലെന്ന് ശാസ്ത്ര ഗവേഷണ കേന്ദ്രം വാർത്തകുറിപ്പിൽ അറിയിച്ചു.രാജ്യത്ത് ഇടക്കിടെ നേരിയ ഭൂചലനം ഉണ്ടാകാറുണ്ട്. ഇവയിൽ ഭൂരിഭാഗവും ഇറാനിലെ ഭൂചലനത്തിെൻറ അനുരണനങ്ങളാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

