പ്രവാചക പാതയിൽ ജീവിതം ക്രമപ്പെടുത്തണം -ഖലീൽ തങ്ങൾ
text_fieldsഐ.സി.എഫ് കുവൈത്ത് നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാൻഡ് മൗലിദ് സമ്മേളനത്തിൽ
സയ്യിദ് ഇബ്രാഹിം ഖലീൽ അൽബുഖാരി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: മനുഷ്യജീവിതത്തിന്റെ സർവതലത്തെയും സ്പർശിക്കുന്ന പാഠമാണ് പ്രവാചക അധ്യാപനങ്ങളെന്നും നബി സന്ദേശങ്ങൾക്കനുസൃതമായി വ്യക്തിജീവിതത്തെയും കുടുംബ-സാമൂഹിക ക്രമങ്ങളെയും ചിട്ടപ്പെടുത്തിയാൽ സമാധാനവും സുരക്ഷയും സാധ്യമാകുമെന്നും കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ അൽബുഖാരി. ഐ.സി.എഫ് കുവൈത്ത് നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാൻഡ് മൗലിദ് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മൻസൂരിയയിൽ നടന്ന ഗ്രാൻഡ് മൗലിദിൽ ആയിരങ്ങൾ പങ്കെടുത്തു. സയ്യിദ് ഹബീബ് അൽബുഖാരി അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് ഇന്റർനാഷനൽ സെക്രട്ടറി അലവി സഖാഫി ഉദ്ഘാടനം നിർവഹിച്ചു. ശൈഖ് ഔസ് അല്‍ ശാഹീന്‍ ആശംസകൾ നേർന്നു. സൈതലവി തങ്ങൾ, അഹ്മദ് കെ. മാണിയൂർ, ഷുക്കൂർ മൗലവി, അബ്ദുൽ അസീസ് സഖാഫി, അഹ്മദ് സഖാഫി കാവനൂർ എന്നിവർ സംബന്ധിച്ചു. നൗഷാദ് തലശ്ശേരി, സമീർ മുസ്ലിയാർ, സാലിഹ് കിഴക്കേതിൽ എന്നിവർ പരിപാടി നിയന്ത്രിച്ചു. അബ്ദുല്ല വടകര സ്വാഗതവും അബൂ മുഹമ്മദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

