ജീവിത ലക്ഷ്യബോധം പരമപ്രധാനം -ഹുദാ സെന്റർ ശിൽപശാല
text_fieldsഇസ്ലാഹി എംപവർമെന്റ് ശിൽപശാലയിൽ അബ്ദുൽ റസാഖ് കൊടുവള്ളി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ പ്രവർത്തകർക്കും അനുഭാവികൾക്കുമായി ഇസ്ലാഹി എംപവർമെന്റ് ശിൽപശാല സംഘടിപ്പിച്ചു. റിഗ്ഗയിലുള്ള കുവൈത്ത് ഔകാഫ് മന്ത്രാലയ ഓഡിറ്റോറിയത്തിൽ നടന്ന ശിൽപശാലയിൽ അബ്ദുൽ റസാഖ് കൊടുവള്ളി നേതൃത്വം നൽകി. നാം ആരെന്ന് മനസ്സിലാക്കി യഥാർഥ ദൗത്യം എന്തെന്ന് തിരിച്ചറിഞ്ഞു മൗലികതകളിലേക്ക് മടങ്ങണമെന്ന് ഖുർആനിക സന്ദേശങ്ങൾ ഉൾപ്പെടുത്തിയ പ്രൊജക്ടർ പ്രസന്റേഷനിലൂടെ അദ്ദേഹം വിശദീകരിച്ചു.
ഹുദാ സെന്റർ ഓർഗനൈസിങ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ സെന്റർ വൈസ് പ്രസിഡന്റ് അബ്ദുൽ ഹമീദ് കൊടുവള്ളി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി അബ്ദു റഹ്മാൻ അടക്കാനി സ്വാഗതം പറഞ്ഞു. ആദിൽ സലഫി, ജൈസൽ എടവണ്ണ, വീരാൻ കുട്ടി സ്വലാഹി എന്നിവർ സംസാരിച്ചു. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ധാരാളം പേർ ശിൽപശാലയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

