ജീവിതശൈലി രോഗങ്ങൾ: ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യസംരക്ഷണത്തെ ദാർശനികമായി വിശകലനം ചെയ്യണമെന്നും അതിരുകവിച്ചിൽ ഒഴിവാക്കി മനുഷ്യൻ മാറ്റമുൾക്കൊളളാൻ തയാറാകണമെന്നും പ്രമുഖ പണ്ഡിതനും എം. അബ്ദുസ്സലാം സുല്ലമി ഫൗണ്ടേഷൻ കൺവീനറുമായ അഹ്മദ് കുട്ടി മദനി എടവണ്ണ പറഞ്ഞു.
ജീവിതശൈലീ രോഗങ്ങൾ എന്ന വിഷയത്തിൽ ഫർവാനിയ മെട്രോ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിച്ച ആരോഗ്യ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക ഭക്ഷണരീതികളുടെ അതിപ്രസരത്താൽ താളം തെറ്റി ആഹാരരീതികളെ സമീപിക്കുന്നത് മനുഷ്യെൻറ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ നശിപ്പിക്കുകയാണെന്ന് ക്ലാസെടുത്ത ഡോ. അമീർ അഹ്മദ് അഭിപ്രായപ്പെട്ടു.
ആരോഗ്യസംരക്ഷണ രീതികളെ കുറിച്ചുള്ള ബോധവത്കരണത്തിലൂടെ ശാസ്ത്രീയമായി പൂർണ ആരോഗ്യത്തിെൻറ വിവിധ തുറകളിലേക്ക് കൊണ്ടുപോകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡൻറ് ഇബ്രാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അബൂബക്കർ സിദ്ധിഖ് മദനി, ചെയർമാൻ വി.എ. മൊയ്തുണ്ണി, അബ്ദുൽ അസീസ് സലഫി, എൻജി. ഫിറോസ് ചുങ്കത്തറ, മനാഫ് മാത്തോട്ടം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
