താര​പ്രഭയിൽ ​ലൈ​ഫ് എ​ഗെ​യ്​​ൻ ഫൗ​ണ്ടേ​ഷ​ൻ ലോ​ക ആ​രോ​ഗ്യ​ദി​നം ആ​ച​രി​ച്ചു

14:51 PM
12/04/2018

കു​വൈ​ത്ത്​ സി​റ്റി: ലൈ​ഫ് എ​ഗെ​യ്​​ൻ ഫൗ​ണ്ടേ​ഷ​ൻ കു​വൈ​ത്ത്​ ചാ​പ്​​റ്റ​ർ ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷ​വും ലോ​ക ആ​രോ​ഗ്യ ദി​നാ​ച​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. 
ലൈ​ഫ് എ​ഗെ​യ്​​ൻ പ്ര​സ്ഥാ​ന​ത്തി​​​െൻറ സ്ഥാ​പ​ക​യാ​യ ന​ടി ഗൗ​ത​മി ത​ടി​മാ​ല, ബോ​ളി​വു​ഡ് താ​ര​വും മു​ൻ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രി​യു​മാ​യ ശ​ത്രു​ഘ്‌​ന​ൻ സി​ൻ​ഹ എം.​പി, ബോ​ളി​വു​ഡ് താ​രം പൂ​നം ധി​ല്ല​ൻ, ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ജീ​വ സാ​ഗ​ർ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി.

മൈ​ദാ​ൻ ഹ​വ​ല്ലി​യി​ലെ അ​മേ​രി​ക്ക​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കു​വൈ​ത്ത്​ ചാ​പ്​​റ്റ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ഡോ. ​ഹി​ന്ദ് ഹ​മ​ദ് അ​ഹ​മ്മ​ദ് അ​ൽ ബ​ഹാ​ർ, മാ​ലി​ക് ഇ​സ്സ അ​ഹ​മ്മ​ദ് അ​ൽ അ​ജീ​ൽ, പ്ര​സി​ഡ​ൻ​റ് വെ​ങ്കി​ട് കോ​ഡൂ​രി, ഉ​പ​ദേ​ഷ്​​ടാ​വാ​യ കെ.​പി. സു​രേ​ഷ്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ന​ന്തി ന​ട​രാ​ജ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നീ​തു സി​ങ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 

സോ​വ​നീ​ര്‍ വി​ശി​ഷ്​​ടാ​തി​ഥി​ക​ളോ​ടൊ​പ്പം കോ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷൈ​നി ഫ്രാ​ങ്ക്, വി​ജ​യ നാ​യ​ർ, ചി​ന്നു കോ​ര, നാ​ഗേ​ശ്വ​ര റാ​വു, പ്ര​ഗ്യ എ​ന്നി​വ​ർ ചേ​ർ​ന്നു പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. നാ​ട്യ​വേ​ദ സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സ്, ആ​ചാ​ര്യ ഡാ​ൻ​സ് ഗ്രൂ​പ്, ഡാ​ൻ​സി​ങ് ഡി​വാ​സ് എ​ന്നി​വ​ർ ഒ​രു​ക്കി​യ നൃ​ത്ത​രൂ​പ​ങ്ങ​ളും പ്ര​ശ​സ്ത ഗാ​യ​ക​രാ​യ എ​ൻ.​സി. കാ​രു​ണ്യ, സൗ​ജ​ന്യ മ​ദ്‌​ഭൂ​ഷി എ​ന്നി​വ​ർ ന​യി​ച്ച ഗാ​ന​മേ​ള​യും ഉ​ണ്ടാ​യി​രു​ന്നു.  

Loading...
COMMENTS