Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ട് ദന്തൽ ക്ലിനിക്കുകളുടെ ലൈസൻസുകൾ റദ്ദാക്കി

text_fields
bookmark_border
രണ്ട് ദന്തൽ ക്ലിനിക്കുകളുടെ ലൈസൻസുകൾ റദ്ദാക്കി
cancel

കുവൈത്ത് സിറ്റി: ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയ രണ്ട് ദന്തൽ ക്ലിനിക്കുകളുടെ ലൈസൻസുകൾ റദ്ദാക്കി ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി ഉത്തരവ് പുറപ്പെടുവിച്ചു. ഒരു ക്ലിനിക് നിയമവിരുദ്ധമായി മറ്റൊരു കക്ഷിക്ക് നടത്തിപ്പ് കൈമാറിയതായും, മറ്റൊരു ക്ലിനിക് സാധുവായ ന്യായീകരണമില്ലാതെ അടച്ചിട്ടതായും കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.

ഫീൽഡ് സന്ദർശിച്ച് സാങ്കേതിക, ഭരണ പരിശോധനാ സമിതികൾ സമർപ്പിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇവ തൊഴിൽ സുരക്ഷാ മാനദണ്ഡങ്ങളെയും രോഗികൾക്ക് നൽകുന്ന ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരത്തെയും നേരിട്ട് ബാധിക്കുന്നതാണെന്നും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി.

ആരോഗ്യ സ്ഥാപനങ്ങളുടെ നിയമലംഘനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്നും പരിശോധന തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Licenses of two dental clinics revoked
Next Story