ചട്ടങ്ങൾ ലംഘിച്ച നാല് സ്വകാര്യ ഫാർമസികളുടെ ലൈസൻസ് റദ്ദാക്കി
text_fieldsകുവൈത്ത് സിറ്റി: ആരോഗ്യ ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്ന് നാല് സ്വകാര്യ ഫാർമസികളുടെ ലൈസൻസ് റദ്ദാക്കി. മരുന്നുകളും മെഡിക്കൽ ഉൽപ്പന്നങ്ങളും കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
പൊതുജനാരോഗ്യം സംരക്ഷിക്കാൻ നിയന്ത്രണ ചട്ടങ്ങൾ കർശനമായി നടപ്പാക്കുമെന്നും പ്രഫഷനൽ അച്ചടക്കം ശക്തമാക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
സ്വകാര്യ ഫാർമസികളുടെ നിരീക്ഷണവും പരിശോധനയും തുടരുമെന്നും സേവന ഗുണനിലവാരം ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
മരുന്നുകളുടെ സുരക്ഷിത കൈകാര്യം ചെയ്യൽ ഉറപ്പാക്കാൻ എല്ലാ മേഖലകളിലും പരിശോധന ശക്തമാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

