25 റിക്രൂട്ട്മെന്റ് ഓഫിസുകളുടെ ലൈസന്‍സ് റദ്ദാക്കി
text_fieldsകുവൈത്ത് സിറ്റി: നിബന്ധനകൾ പാലിക്കാത്തതിനെ തുടർന്ന് 25 റിക്രൂട്ട്മെന്റ് ഓഫിസുകളുടെ ലൈസന്‍സുകള്‍ താത്കാലികമായി റദ്ദാക്കിയതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു.
കഴിഞ്ഞ മേയിൽ 598 പരാതികളാണ് രേഖപ്പെടുത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.
നിലവില്‍ രാജ്യത്ത് 488 ഓഫിസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏഴ് ഓഫിസുകള്‍ക്ക് പുതിയ ലൈസന്‍സും നല്കി. നിയമലംഘനങ്ങൾ പരിഹരിച്ചതിനെ തുടർന്ന് 31 ഓഫിസുകളുടെ സസ്പെൻഷനുകള് പിൻവലിച്ചു. റിക്രൂട്ട്മെന്റ് മേഖലയിലെ നിയന്ത്രണം ശക്തമാക്കുമെന്നും മാന്‍പവര്‍ അതോറിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

